കനിവ് ഫിസിയോതെറാപ്പി സെന്റർ തുറന്നു

കളമശേരി കനിവ് പാലിയേറ്റീവ് കെയർ സംഘത്തിന്റെ മൂന്നാമത് ഫിസിയോതെറാപ്പി സെന്റർ കടുങ്ങല്ലൂർ ഏലൂക്കര അലിക്കുഞ്ഞ് സ്മാരക മന്ദിരത്തിൽ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യുന്നു
ആലുവ
കളമശേരി കനിവ് പാലിയേറ്റീവ് കെയർ സംഘത്തിന്റെ മൂന്നാമത് ഫിസിയോതെറാപ്പി സെന്റർ കടുങ്ങല്ലൂർ ഏലൂക്കര അലിക്കുഞ്ഞ് സ്മാരക മന്ദിരത്തിൽ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു.
കനിവ് ജില്ലാ കമ്മിറ്റിക്ക് കീഴിൽ 23–-ാമത്തെ ഫിസിയോതെറാപ്പി സെന്ററാണ് ഏലൂക്കരയിൽ പ്രവർത്തനം തുടങ്ങിയത്. കനിവ് പാലിയേറ്റീവ് കളമശേരി പ്രസിഡന്റ് കെ ബി വർഗീസ് അധ്യക്ഷനായി. കനിവ് ജില്ലാ സെക്രട്ടറി എം പി ഉദയൻ, ഡോ. അതുൽ ജോസഫ് മാനുവൽ, കനിവ് കളമശേരി സെക്രട്ടറി അഡ്വ. മുജീബ് റഹ്മാൻ, വി എം ശശി, ടി കെ ഷാജഹാൻ, എം കെ ബാബു, കവി ശിവൻ മുപ്പത്തടം എന്നിവർ സംസാരിച്ചു.
പാലിയേറ്റീവ് ദിനാചരണത്തോടനുബന്ധിച്ച് ഏരിയ കേന്ദ്രങ്ങളിൽ വിവിധ പരിപാടികൾ നടന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച കനിവ് പ്രവർത്തകരെ അനുമോദിച്ചു.









0 comments