'വീഴ്‌വേനെന്ന് നിനൈത്തായോ’

കൊച്ചി
കൈമുറിഞ്ഞ് ചോരവാർന്നിട്ടും കുപ്പായത്തിലാകെ പടർന്നിട്ടും അവർ ദഫ് താഴെവച്ചില്ല. കഴിഞ്ഞകൊല്ലം കൈവിട്ടുപോയ ഒന്നാംസ്ഥാനം തിരികെ പിടിക്കാനുറച്ചവർക്കുമുന്നിൽ വിധിയും തോറ്റു. എച്ച്‌എസ് വിഭാഗം ദഫ്‌മുട്ടിൽ തണ്ടേക്കാട് ജെഎച്ച്എസ്എസിന് വീണ്ടും കിരീടം. 2023 വരെ തുടർച്ചയായി 13 വർഷം ഒന്നാംസ്ഥാനത്തെത്തിയ സ്‌കൂളിന് ഇത് 14–ാമത് നേട്ടമാണ്.
സംഘത്തിലെ ഒമ്പതാംക്ലാസുകാരൻ എം എം ഹസനാരുടെ കൈവിരലിനാണ് പരിക്കേറ്റത്. മുഹമ്മദ് അസ്ലം, ആഷിഖ് അലി, ഫർഹദ് ജബ്ബാർ, ഇർഫാൻ മാഹിൻ, മുഹമ്മദ് നിഹാൻ, മുഹമ്മദ് യാസീൻ, മുഹമ്മദ് അമീൻ, മുഹമ്മദ് അഫ്‌നാൻ, സയ്യിദ് മുഹമ്മദ് സ്വാലിഹ് തങ്ങൾ എന്നിവരാണ് മറ്റംഗങ്ങൾ. സംസ്ഥാന കലോത്സവത്തിൽ പത്തുവർഷമായി എ ഗ്രേഡും സ്വന്തമാക്കിയിട്ടുണ്ട്.










0 comments