മാധ്യമവേട്ടയിൽ കലാസാഹിത്യസംഘം പ്രതിഷേധിച്ചു

പുരോഗമന കലാസാഹിത്യസംഘം ജില്ലാ കമ്മിറ്റിയുടെ പ്രതിഷേധം സംസ്ഥാനകമ്മിറ്റി അംഗം ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
‘കേരളത്തിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥയോ’ എന്ന ചോദ്യമുയർത്തി മാധ്യമപ്രവർത്തകർക്കുനേരെയുണ്ടായ പൊലീസ് നടപടിയിൽ പുരോഗമന കലാസാഹിത്യസംഘം ജില്ലാ കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. കലൂരിൽ സംസ്ഥാന കമ്മറ്റി അംഗം ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി സഹീർ അലി, എ കെ ദാസ്, കെ പി അജിത് കുമാർ, തെന്നൽ, സി ബി വേണുഗോപാൽ, പി കെ സുനിൽ നാഥ് എന്നിവർ സംസാരിച്ചു. കവി അൻവർ കാക്കനാട് കവിത ആലപിച്ചു.









0 comments