ad
Deshabhimani

നരവേട്ടക്കെതിരെ

kalasahithya sangham

ജന്തർമന്തറിൽ നടക്കുന്ന വിദ്യാർഥി യുവജനസമരത്തിന് പിന്തുണയുമായി പുരോഗമന കലാ സാഹിത്യസംഘം ജില്ലാ കമ്മിറ്റി 
രാജേന്ദ്ര മൈതാനത്തെ ഗാന്ധി സ്‌ക്വയറിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ സംസ്ഥാന സെക്രട്ടറി ജോഷി ഡോൺ ബോസ്‌കോ ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 25, 2026, 02:44 AM | 2 min read

കൊച്ചി


ജന്തർമന്തറിലെ വിദ്യാർഥി യുവജനസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പുരോഗമന കലാ സാഹിത്യസംഘത്തിന്റെ നേതൃത്വത്തിൽ കലാ-സാഹിത്യ സാംസ്കാരികപ്രവർത്തകർ രാജേന്ദ്ര മൈതാനത്തിന് മുമ്പിലെ ഗാന്ധിപ്രതിമയ്ക്ക് മുന്നിൽ ഒത്തുചേര്‍ന്നു.


കലാസാഹിത്യസംഘം സംസ്ഥാന സെക്രട്ടറി ജോഷി ഡോൺ ബോസ്കോ ഉദ്ഘാടനം ചെയ്തു. വനിതാസാഹിതി സംസ്ഥാന സെക്രട്ടറി രവിത ഹരിദാസ്, ചിത്രകാരന്മാരായ സത്യപാൽ, സിന്ധു ദിവാകരൻ, സംഘം ജില്ലാ സെക്രട്ടറി സഹീർ അലി, വി കെ പ്രസാദ്, എൻ സതീഷ്, കെ കെ ഷാഹിന, അനിൽ പന്തലാനി, പ്രതീഷ് പ്രകാശ്, കെ എ അലി അക്ബർ, സുനിൽ ഞാളിയത്ത്, എ കെ ദാസ്, കെ രവിക്കുട്ടൻ, വൃന്ദ മോഹൻദാസ്, കെ ആർ മുരളീധരൻ, പി ആർ ശശി, ഷാജി ജോർജ് പ്രണത, സി ബി വേണുഗോപാൽ, ഡോ. കെ അജിത, ആർ നിഷാദ് ബാബു, കെ രാധാകൃഷ്ണൻ, രൂപക്, ശ്രീകുമാർ, സുനിൽ തിരുവാണിയൂർ, ഹസ്സൻ കോതാറത്ത്, ഹുസൈൻ കോതാറത്ത്, മുരളീധരൻ ചെറായി എന്നിവർ സംസാരിച്ചു.


സാലിമോൻ കുമ്പളങ്ങി, തെന്നൽ, വിശ്വൻ പനമ്പുകാട് എന്നിവർ പ്രതിഷേധഗാനങ്ങള്‍ ആലപിച്ചു. നാടകകൃത്ത് സുരേഷ് കുമാർ ശ്രീസ്ഥയുടെ ഹൃദയം എന്ന ഏകപാത്രനാടകം എ എച്ച് ഷാനവാസ് അവതരിപ്പിച്ചു. ബാബുരാജ് വൈറ്റില, അനിൽ പെരുമ്പളം, അൻവർ കാക്കനാട്, ജിജി രഘു, പി ആർ രഘു, അജി ആലത്ത് എന്നിവർ കവിതകൾ ആലപിച്ചു.


isha mriyamഡൽഹിയിലെ വിദ്യാർഥിസമരത്തിനുനേരെയുണ്ടായ പൊലീസ് ആക്രമണത്തിൽ പ്രതിഷേധിച്ച് എറണാകുളം വഞ്ചി സ്‌ക്വയറിൽ ഭഗത്‌സിങ് യൂത്ത് മൂവ്മെന്റ് സംഘടിപ്പിച്ച സത്യഗ്രഹം സിജെപി കേരള കോ– ഓർഡിനേറ്റർ ഇഷ മറിയം ഹാരിസ് ഉദ്‌ഘാടനം ചെയ്യുന്നു ഡൽഹിയിലെ വിദ്യാർഥിസമരത്തിനുനേരെയുണ്ടായ പൊലീസ് ആക്രമണത്തിൽ പ്രതിഷേധിച്ച് എറണാകുളം വഞ്ചി സ്‌ക്വയറിൽ ഭഗത്‌സിങ് യൂത്ത് മൂവ്മെന്റ് സംഘടിപ്പിച്ച സത്യഗ്രഹം സിജെപി കേരള കോ– ഓർഡിനേറ്റർ ഇഷ മറിയം ഹാരിസ് ഉദ്‌ഘാടനം ചെയ്യുന്നു


പിന്തുണ പ്രഖ്യാപിച്ച്‌ 
സത്യഗ്രഹം


കൊച്ചി


ഡൽഹി ജന്തർമന്തറിലെ വിദ്യാര്‍ഥി യുവജന പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും അറസ്റ്റിലും ക്രൂരമായ അടിച്ചമർത്തലിലും പ്രതിഷേധിച്ചും എറണാകുളം വഞ്ചിസ്ക്വയറിൽ കൂട്ടസത്യഗ്രഹം നടന്നു. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ നടന്ന സത്യഗ്രഹത്തിൽ രാഷ്ട്രീയനേതാക്കൾ, യുവജന സംഘടനാനേതാക്കൾ, വിദ്യാർഥിനേതാക്കൾ, സാംസ്കാരികനേതാക്കൾ, വനിതാ സംഘടനാ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. ഭഗത്‌സിങ്‌ യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തിൽ നടന്ന സത്യഗ്രഹം കോക്റോച്ച് ജനതാ പാർടി നേതാവ് ഇഷാ മറിയം ഹാരീസ് ഉദ്ഘാടനം ചെയ്തു.


ഭഗത്‌സിങ് യൂത്ത് മൂവ്മെന്റ് അധ്യക്ഷൻ മനു ശങ്കർ അധ്യക്ഷനായി.ഡോ. സെബാസ്റ്റ്യൻ പോൾ, പ്രൊഫ. കെ അരവിന്ദാക്ഷൻ, കെ പി ശങ്കരൻ, എം എം നാസർ, ചാൾസ് ജോർജ്, വി കെ പ്രസാദ്, ഫിലിപ് ജെ പുല്ലൂടൻ, എം കെ ദാസൻ, ഡോ. വി പ്രസാദ്, എസ് ബാബുജി, രാജഗോപാൽ, പ്രൊഫ. രതി മേനോൻ, ലെനിന, കുമാരി ദേവനന്ദന, എൻ വി ബാലകൃഷ്ണൻ, എൻ എം പിയേഴ്സൻ, പി കൃഷ്ണമ്മാൾ, കെ സത്യപാലൻ, ടി സി സുബഹ്മണ്യൻ എന്നിവർ സംസാരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home