പൊതുകുടിവെള്ള ടാപ്പുകൾ ഒഴിവാക്കാൻ കളമശേരി നഗരസഭ

കളമശേരി
കളമശേരി നഗരസഭ വഴിയോരങ്ങളിലെ ജല അതോറിറ്റി ടാപ്പുകൾ ഒഴിവാക്കുന്നു. ചൊവ്വാഴ്ച നടന്ന കളമശേരി നഗരസഭ കൗൺസിൽ യോഗത്തിലാണ് തീരുമാനം. കുടിവെള്ളം ദുരുപയോഗം ചെയ്യുന്നതിനാൽ വാട്ടർ അതോറിറ്റിയിൽനിന്ന് വലിയ ബിൽ വരുന്നുവെന്നതാണ് വിശദീകരണം. കൗൺസിൽ യോഗത്തിൽ ചെയർമാൻ ജമാൽ മണക്കാടൻ അധ്യക്ഷനായി. നഗരസഭയുടെ 10, 12 വാർഡുകളിൽ ഉൾപ്പെടുന്ന എച്ച്എംടി കോളനി എന്ന പേര് എച്ച്എംടി നഗർ ആക്കി മാറ്റാനും തീരുമാനിച്ചു. തൃക്കാക്കര തിരുവോണ ഉത്സവത്തിന് നഗരസഭ 15 ലക്ഷം രൂപയും അനുവദിച്ചു.
കളമശേരി ടൗൺഹാളിന്റെ വാടക പുതുക്കി
നവീകരിച്ച കളമശേരി ടൗൺഹാളിന്റെ വാടക പുതുക്കിനിശ്ചയിച്ചു. രാവിലെ 10 മുതൽ രാത്രി 10 വരെ 25,724 രൂപയാണ് വാടക. വൈകിട്ട് ആറുമുതൽ രാത്രി 10 വരെ 15,434 രൂപയാണ് വാടക.
വിവാഹച്ചടങ്ങുകൾക്ക് തലേദിവസം വൈകിട്ട് ആറുമുതൽ വിവാഹദിവസം വൈകിട്ട് നാലുവരെ 25,724 രൂപ. അംഗീകൃത രാഷ്ട്രീയ പാർടികൾക്കും മതസംഘടനകൾക്കും ആറുമണിക്കൂർ ദൈർഘ്യമുള്ള ചടങ്ങുകൾക്ക് 6,431 രൂപയാണ് വാടക. എസി ഉപയോഗത്തിന് ഓരോ മണിക്കൂറിനും 6000 രൂപയും നിയമാനുസൃത നികുതികളും മുൻകൂറായി നൽകണം.
രാഷ്ട്രീയപാർടികൾക്കും മതസംഘടനകൾക്കും എസി ഉപയോഗിക്കുന്നതിന് മണിക്കൂറിന് 4000 രൂപയും നികുതിയും മതിയാകും. വാടകയ്ക്ക് എടുക്കുന്നവർ 3000 രൂപ ഡെപ്പോസിറ്റും നൽകണം.











0 comments