ad
Deshabhimani

നെ​ഞ്ചി​ൽ കൂ​ർ​ത്ത ക​മ്പി കു​ത്തി​ക്ക​യ​റി​: ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് മെഡിക്കൽ‌ കോളേജ് ഡോക്ടർമാർ

surgery
വെബ് ഡെസ്ക്

Published on Jul 01, 2026, 09:07 AM | 1 min read

തൃശൂർ: നെ​ഞ്ചി​ൽ കു​ത്തി​ക്ക​യ​റി​യ, മീ​ൻ പി​ടി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന കൂ​ർ​ത്ത ക​മ്പി (ഫി​ഷിം​ഗ് ഹാ​ർ​പൂ

നെ​ഞ്ചി​ൽ കൂ​ർ​ത്ത ക​മ്പി കു​ത്തി​ക്ക​യ​റി​: ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് മെഡിക്കൽ‌ കോളേജ് ഡോക്ടർമാർ​ൺ) ര​ണ്ടു മ​ണി​ക്കൂ​ർ നീ​ണ്ട ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ പു​റ​ത്തെ​ടു​ത്ത് തൃ​ശൂ​ർ ഗ​വ​ൺ​മെ​ൻറ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ​ക്ട​ർ​മാ​ർ. റോ​ഡി​ൽ വീ​ണ​പ്പോ​ഴാ​ണ് യു​വാ​വി​ൻറെ ശ​രീ​ര​ത്തി​ൽ ഹാ​ർ​പൂ​ൺ കു​ത്തി​ക്ക​യ​റി​യ​ത്.


ഹൃ​ദ​യ​ത്തി​ൻറെ തൊ​ട്ട​ടു​ത്താ​ണ് ആ​യു​ധം ത​റ​ച്ചി​രു​ന്ന​ത്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​പ്പോ​ൾ ശ​സ്ത്ര​ക്രി​യ​യ്ക്കു ല​ക്ഷ​ങ്ങ​ൾ ചെ​ല​വു​വ​രു​മെ​ന്നാ​ണ് അ​റി​യി​ച്ച​ത്. ജീ​വ​ൻ തി​രി​ച്ചു​കി​ട്ടു​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യ​വും പ്ര​ക​ടി​പ്പി​ച്ച​തോ​ടെ ബ​ന്ധു​ക്ക​ൾ യു​വാ​വി​നെ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു.മാ​ള സ്വ​ദേ​ശി​യാ​യ 27കാ​ര​നാ​ണ് ഡോ​ക്ട​ർ​മാ​രു​ടെ സ​ന്ദ​ർ​ഭോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ജീ​വ​ൻ തി​രി​ച്ചു​കി​ട്ടി​യ​ത്.


ഡ്യൂ​ട്ടി ഡോ​ക്ട​ർ യു​വാ​വി​ൻറെ സി​ടി സ്കാ​ൻ, എ​ക്സ്-​റേ റി​പ്പോ​ർ​ട്ടു​ക​ൾ ഫോ​ണി​ലൂ​ടെ മു​തി​ർ​ന്ന ഡോ​ക്ട​ർ സി ​ര​വീ​ന്ദ്ര​നെ അ​റി​യി​ച്ച​പ്പോ​ൾ ഗു​രു​ത​ര​മാ​ണെ​ന്ന് മ​ന​സി​ലാ​ക്കി ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽകു​ക​യും ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് യു​വാ​വി​നെ ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​മാ​ക്കി​യാ​ണ് ജീ​വ​ൻ ര​ക്ഷി​ച്ച​ത്.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home