ad
Deshabhimani

തിരുവനന്തപുരത്ത് കാപ്പാ കേസ് പ്രതി മരിച്ച നിലയിൽ

death
വെബ് ഡെസ്ക്

Published on Jul 01, 2026, 09:51 AM | 1 min read

തിരുവനന്തപുരം: തിരുവനന്തപുരം ചിറയിൻകീഴിൽ കാപ്പാ കേസ് പ്രതി മരിച്ച നിലയിൽ. നിരവധി കേസുകളിൽ പ്രതിയായ ഫൈസൽ (മിന്നൽ ഫൈസൽ) ആണ് മരിച്ചത്. കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. കൊലപാതകമാണോ ആത്മഹത്യയാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുള്ളതായാണ് പ്രാഥമിക നി​ഗമനം. പൊലീസ് പരിശോധനകൾ നടത്തിവരികയാണ്.


ചിറയിൻകീഴ് പ്രാഥമിക ആരോ​ഗ്യ കേന്ദ്രത്തിന് സമീപമുള്ള പുരയിടത്തിലെ ഔട്ട് ഹൗസിലാണ് മൃതദേഹം കണ്ടെത്തിയത്. ദുർ​ഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇയാൾ ജയിലിൽനിന്ന് പുറത്തിറങ്ങിയതെന്നാണ് വിവരം. ഇതിനുശേഷം പ്രദേശത്തെ ആളൊഴിഞ്ഞ വീട്ടിലേക്ക് താമസം മാറിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home