ad
Deshabhimani

വാണിജ്യ പാചകവാതക സിലിണ്ടറിന് വിലകുറച്ചു; 183 രൂപയുടെ ഇളവ്

gas
വെബ് ഡെസ്ക്

Published on Jul 01, 2026, 08:25 AM | 1 min read

ന്യൂഡൽഹി: രാജ്യത്ത് പാചകവാതക വില കുറച്ചു. വാണിജ്യ വാതക സിലിണ്ടറിനാണ് വിലകുറച്ചത്. 19 കിലോ സിലിണ്ടറിന് 183 രൂപയുടെ ഇളവ് വരുത്തി. 2026 ൽ വാണിജ്യ എൽപിജി നിരക്കുകളിൽ രേഖപ്പെടുത്തുന്ന ആദ്യ ഇടിവാണിത്. പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ അയവ് വന്നതിനെ തുടർന്നാണ് വില കുറയ്ക്കുന്നതെന്നാണ് വിവരം.


പുതിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. ഡൽഹിയിൽ, സിലിണ്ടറിന് 183.50 രൂപ കുറച്ചു. അതേസമയം പട്നയിലെ ഉപഭോക്താക്കൾക്ക് 173 രൂപ ഇളവിലാണ് സിലിണ്ടർ ലഭിക്കുക. എന്നാലും, 14.2 കിലോഗ്രാം ഗാർഹിക എൽപിജി സിലിണ്ടറിന്റെ വില ഈ മാസവും മാറ്റമില്ലാതെ തുടരുന്നു.


പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ച് ഹോർമുസ് കടലിടുക്ക് അടച്ചതോടെ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലേക്കുള്ള എണ്ണ ഇറക്കുമതി വലിയ പ്രതിസന്ധി നേരിട്ടിരുന്നു. സമാധാന കരാർ പ്രാബല്യത്തിൽ വന്ന് ഹോർമുസ് തുറന്നെങ്കിലും ലബനനിലെ ഇസ്രയേൽ ആക്രമണത്തെത്തുടർന്ന് ഹോർമുസ് പാത വീണ്ടും ഭീഷണിയിലാണ്. ആക്രമണങ്ങൾ തുടർന്നാൽ പാതയിലൂടെ വരുന്ന കപ്പലുകൾ ആക്രമിക്കുമെന്ന് ഇറാനും പ്രത്യാക്രമണം നടത്തുമെന്ന് അമേരിക്കയും പറയുന്നു.



സിറ്റി

ഗാർഹിക എൽപിജി

(14.2 കിലോ)

വാണിജ്യ എൽപിജി

(19 കിലോ)

ഡൽഹി

942 രൂപ

2,930 രൂപ

മുംബൈ

941.50 രൂപ

2,885.50 രൂപ

കൊൽക്കത്ത

968 രൂപ

3,072 രൂപ

ചെന്നൈ

957.50 രൂപ

3,100 രൂപ




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home