ad
Deshabhimani

രക്ഷാപ്രവർത്തനം വിഫലം; 220 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു

borewell accident_haryana_nirvair singh
വെബ് ഡെസ്ക്

Published on Jul 01, 2026, 07:47 AM | 1 min read

ചണ്ഡീ​ഗഡ്: ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു. ധനിയോറ സ്വദേശി നിർവൈർ സിങ് ആണ് മരിച്ചത്. 21 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് പുലർച്ചെ 3.40 ഓടെ കുട്ടിയെ പുറത്തെടുത്തത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.


Related News


ചൊവ്വാഴ്ച രാവിലെ 6.30 ഓടെയാണ് നിർവൈർ 220 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണത്. അച്ഛൻ മഞ്ജിത്തിനൊപ്പം മുത്തച്ഛനായ കർണൈൽ സിങ്ങിന് പ്രഭാതഭക്ഷണം എത്തിക്കാൻ കുടുംബത്തിന്റെ വയലിലേക്ക് പോയപ്പോഴായിരുന്നു അപകടം. വയലിൽ കളിച്ചുകൊണ്ടിരിക്കെ തുറന്നുകിടന്ന കുഴൽക്കിണറിലേക്ക് മണ്ണിടാൻ ശ്രമിക്കവേ വഴുതി ഉള്ളിലേക്ക് വീഴുകയായിരുന്നു.


ആദ്യം പ്രദേശവാസികൾ ചേർന്ന് കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമം നടത്തിയിരുന്നു. ഇത് പരാജയപ്പെട്ടതോടെ രക്ഷാപ്രവർത്തകരെ വിവരം അറിയിക്കുകയായിരുന്നു. ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനകളും കരസേനയും രക്ഷാപ്രവര്‍ത്തനത്തിനെത്തിയിരുന്നു. പ്രത്യേക ഉപകരണങ്ങൾ ഉപയോ​ഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home