ഇറാൻ പുറത്തായപ്പോൾ ആനന്ദനൃത്തം ചെയ്തെന്ന് യുഎസ് സുരക്ഷാമേധാവി; പ്രതിഷേധം

മാർക്ക്‌വെയ്ൻ മുൾ
വാഷിങ്‌ടൺ : ലോകകപ്പ് ഫുട്ബോളിൽനിന്ന് ഇറാൻ പുറത്തായപ്പോൾ താൻ ‘ആനന്ദനൃത്തം ചവിട്ടി'യെന്ന് യുഎസ് ആഭ്യന്തര സുരക്ഷാ സെക്രട്ടറി മാർക്ക്‌വെയ്ൻ മുൾ. ഇറാൻ ടീമിന്റെ വിസ റദ്ദാക്കാൻ കഴിഞ്ഞപ്പോൾ താൻ പാട്ടുപാടി നൃത്തം ചെയ്തുവെന്നാണ് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ മുള്ളിൻ പറഞ്ഞത്. സുരക്ഷാമേധാവിയുടെ പ്രസ്താവനക്കെതിരെ രൂക്ഷമായ പ്രതികരണങ്ങളാണ് സോഷ്യൽമീഡിയയിൽ ഉയരുന്നത്.
ടൂർണമെന്റിലുടനീളം കടുത്ത യാത്രാനിയന്ത്രണങ്ങളാണ് ഇറാൻ കളിക്കാർക്ക് ഏർപ്പെടുത്തിയിരുന്നത്. യുഎസിൽ പരിശീലന ക്യാമ്പിനുപോലും അനുമതി നൽകിയില്ല. മെക്സിക്കോയിലേക്ക് ക്യാമ്പ് മാറ്റാൻ നിർബന്ധിതരായി. കളി തുടങ്ങുന്നതിന്റെ തൊട്ടുമുൻപത്തെ ദിവസം മാത്രമാണ് ടീമിനെ യുഎസിൽ പ്രവേശിക്കാൻ അനുവദിച്ചത്. മത്സരം കഴിഞ്ഞയുടൻ രാജ്യം വിടണമെന്ന നിബന്ധനയും ഉണ്ടായിരുന്നു. പരിശീലന സമയത്തിന്റെ പകുതിപോലും അനുവദിക്കാതെ യുഎസ് ക്രൂരമായി പീഡിപ്പിച്ചുവെന്ന് ഇറാൻ കോച്ച് അമീർ ഖാലെനോയി പറഞ്ഞു. രാഷ്ട്രീയ സമ്മർദ്ദങ്ങൾ ലോകകപ്പിന്റെ സന്തോഷം കെടുത്തിയെന്ന് ഇറാൻ ക്യാപ്റ്റൻ മെഹ്ദി താരെമി പ്രതികരിച്ചു.










0 comments