Deshabhimani

കളമശേരിയിൽ ലീഗിലും കലാപം ; നിയോജക മണ്ഡലം 
ജനറൽ സെക്രട്ടറി രാജിവച്ചു

Kalamassery Muncipality
വെബ് ഡെസ്ക്

Published on Nov 18, 2025, 01:00 AM | 1 min read


കളമശേരി

കളമശേരി നഗരസഭാ സ്ഥാനാർഥിനിർണയവുമായി ബന്ധപ്പെട്ട് മുസ്ലിംലീഗിലും കലാപം തുടങ്ങി. തെരഞ്ഞെടുത്ത എല്ലാ പദവികളിൽനിന്നും പ്രാഥമികാംഗത്വത്തിൽനിന്നും രാജിവച്ചതായി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അബ്ദുൾ റഹിം, മണ്ഡലം പ്രസിഡന്റിന് കത്ത് നൽകി. കൂടുതൽ പേർ രാജിക്കൊരുങ്ങുന്നതായി സൂചനയുണ്ട്.


​ലീഗ് ഔദ്യോഗിക നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുയർത്തിയാണ് ജനറൽ സെക്രട്ടറിയുടെ രാജി. ശാഖാ കമ്മിറ്റിയുടെ ശുപാർശ ലംഘിച്ച് സബ് സ്റ്റേഷൻ (7) ഡിവിഷനിൽ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി സുബൈർ കരുവള്ളിയെ സ്ഥാനാർഥിയാക്കിയതിനെ തുടർന്നാണ് പല കോണുകളിൽനിന്നും അതൃപ്തി ഉയര്‍ന്നത്. ​വി എ റഹീമിനെ സ്ഥാനാർഥിയാക്കണമെന്നായിരുന്നു ശാഖാ കമ്മിറ്റിയുടെ ശുപാർശ.


എന്നാൽ, ഇത് സുബൈറിന് അനുകൂലമാക്കാൻ മേൽക്കമ്മിറ്റികളിലേക്ക് വിടുകയും അവസാനം പാണക്കാട് തങ്ങൾ സ്ഥാനാർഥിയെ പ്രഖ്യാപിക്കുകയുമായിരുന്നു. ഇതോടെ നേരത്തേ സ്ഥാനാർഥിയായി നിശ്ചയിച്ച റഹീമും രാജിക്കത്ത് നൽകി. ഇതിനിടെ, അനസ് പനയപ്പിള്ളി ലീഗ് വിമതനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. ജില്ലയിൽ ഔദ്യോഗിക വിഭാഗവും അഹമ്മദ് കബീർ വിഭാഗവും തമ്മിലുള്ള പോരിന്റെ തുടർച്ചയാണ് നിയോജക മണ്ഡലം പ്രസിഡന്റിന്റെ രാജിയിലെത്തിനിൽക്കുന്നത്. നേരത്തേ, ജില്ലാ പ്രസിഡന്റിനെ ഉൾപ്പെടെ പുറത്താക്കിയിരുന്നു. കളമശേരിയിൽ ലീഗ് വിമതസ്ഥാനാർഥികൾ മിക്ക വാർഡുകളിലും വരുമെന്നാണ് സൂചന.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home