Deshabhimani

കളമശേരി നഗരസഭയിലെ അഴിമതിഭരണത്തിനെതിരെ വിധിയെഴുതുക : എൽഡിഎഫ്

Kalamassery Muncipality
വെബ് ഡെസ്ക്

Published on Dec 06, 2025, 01:15 AM | 1 min read


​കളമശേരി

കളമശേരി നഗരസഭയിൽ 30 വർഷത്തിനിടെ ഒരു പൊതുമൂത്രപ്പുരപോലും നിർമിക്കാൻ കഴിയാത്ത യുഡിഎഫ് ദുർഭരണത്തിനെതിരെ വിധിയെഴുതണമെന്ന് എൽഡിഎഫ് മുനിസിപ്പൽ കമ്മിറ്റി അഭ്യർഥിച്ചു. കളമശേരിയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് എൽഡിഎഫ് നേതാക്കളുടെ അഭ്യർഥന.


കോടികളുടെ അഴിമതിയാണ്‌ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ നഗരസഭയിൽ നടന്നത്‌. വികേന്ദ്രീകൃത മാലിന്യ സംവിധാനമൊരുക്കണമെന്ന് കൗൺസിൽ ഏകകണ്ഠമായി ആവശ്യപ്പെട്ടെങ്കിലും മുൻ യൂത്ത് കോൺഗ്രസ് നേതാവ് മനാഫ് പുതുവായിലിന്റെ കമ്പനിക്ക് മാലിന്യമേറ്റെടുക്കാൻ കരാർ നൽകുകയാണുണ്ടായത്. ദിവസേന വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ശേഖരിക്കുന്ന മാലിന്യത്തിന്റെ തൂക്കം പെരുപ്പിച്ചുകാട്ടി കരാറുകാരനുമായി ചേർന്ന് വലിയകൊള്ളയാണ് നടത്തുന്നത്.


മാലിന്യമെടുക്കുന്നതിലെ കമീഷൻ തുകയായി 26.5 ലക്ഷം രൂപ തന്റെ അക്കൗണ്ടിലൂടെ യുഡിഎഫ് നേതാക്കൾക്ക് കൈമാറിയെന്ന മുൻ ശ്‌മശാനം ജീവനക്കാരന്റെ വെളിപ്പെടുത്തൽ ഗൗരവത്തോടെ കാണേണ്ടതാണ്. ബാങ്കിലടച്ചെന്ന വ്യാജരേഖയുണ്ടാക്കി 2.3 കോടി രൂപ വെട്ടിച്ചതായുള്ള ഓഡിറ്റ് വെളിപ്പെടുത്തലും നഗരസഭയിലെ സംഘടിത അഴിമതിയിലേക്ക് വിരൽ ചൂണ്ടുന്നു.


വെള്ളക്കെട്ടുപോലുള്ള പ്രശ്നങ്ങൾപോലും പരിഹരിക്കാൻ സംസ്ഥാന സർക്കാർ ഇടപെടേണ്ട അവസ്ഥയാണുള്ളതെന്നും നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സിപിഐ എം കളമശേരി ഏരിയ സെക്രട്ടറി കെ ബി വർഗീസ്, എൽഡിഎഫ് മുനിസിപ്പൽ കമ്മിറ്റി സെക്രട്ടറി വി എ സക്കീർ ഹുസൈൻ, എൽഡിഎഫ് നേതാക്കളായ എസ് രമേശൻ, എ എം ജമാൽ, കെ എം എ ജലീൽ, കെ എം ഇസ്‌മായിൽ, ആർ ബി അൻവർ, ബെന്നി അറയ്‌ക്കൽ തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home