Deshabhimani

കളമശേരി നഗരസഭ ; എൽഡിഎഫ് പത്രിക സമർപ്പിച്ചു

Kalamassery Muncipality
വെബ് ഡെസ്ക്

Published on Nov 21, 2025, 03:00 AM | 1 min read


കളമശേരി

കളമശേരി നഗരസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എൽഡിഎഫിന്റെ 46 സ്ഥാനാർഥികളും വ്യാഴം പകൽ 11ന് നാമനിർദേശ പത്രിക സമർപ്പിച്ചു. സൗത്ത് കളമശേരിയിൽ ചേർന്ന പൊതുയോഗത്തിൽവച്ച് സ്ഥാനാർഥികളെ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ ചന്ദ്രൻപിള്ള ഷാൾ അണിയിച്ച് സ്വീകരിച്ചു. എൽഡിഎഫ് നേതാക്കളായ കെ ബി വർഗീസ്, വി എ സക്കീർ ഹുസൈൻ, എ എം യൂസഫ്, എസ് രമേശൻ, എ എം ജമാൽ എന്നിവർ സംസാരിച്ചു. തുടർന്ന് ‘കളമശേരി പിടിക്കും; എൽഡിഎഫ് ഭരിക്കും' മുദ്രാവാക്യമുയർത്തി എൽഡിഎഫ് ഭാരവാഹികളുടെ നേതൃത്വത്തിൽ നഗരസഭാ ഓഫീസിലേക്ക് പ്രകടനമായെത്തിയാണ് സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home