Deshabhimani

കളമശേരി 
യുഡിഎഫ്‌ 
നിലനിർത്തി

Kalamassery Muncipality
വെബ് ഡെസ്ക്

Published on Dec 14, 2025, 02:53 AM | 1 min read


​കളമശേരി

കളമശേരി നഗരസഭാ തെരഞ്ഞെടുപ്പിൽ 30 സീറ്റുകളിൽ യുഡിഎഫ് വിജയിച്ചു. 46 വാർഡുകളാണുള്ളത്. യുഡിഎഫ്‌ മികച്ച പ്രകടനമാണ് ഇത്തവണ കാഴ്ചവച്ചത്. കഴിഞ്ഞതവണ യുഡിഎഫിനും എൽഡിഎഫിനും 19 സീറ്റുകളായിരുന്നു. ബിജെപിക്ക് ഒരു സീറ്റും മൂന്ന് സ്വതന്ത്രരുമുണ്ടായിരുന്നു. രണ്ട് സ്വതന്ത്രരുടെ പിന്തുണയോടെയാണ് അഞ്ചുവർഷം ഭരിച്ചത്.


ഇത്തവണ ഏഴാം വാർഡിൽനിന്ന് ലീഗ് വിമതനും 21–-ാം വാർഡിൽനിന്ന് കോൺഗ്രസ് വിമതനുമാണ് ജയിച്ചത്. എൽഡിഎഫിന് 13 സീറ്റുകളിലാണ് വിജയിക്കാനായത്. ബിജെപി തൃക്കാക്കര അമ്പലം വാർഡ് നിലനിർത്തി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home