ad
Deshabhimani

എറണാകുളം ഗവ.മെഡിക്കൽ കോളേജ്

മുതിർന്നവർക്കുള്ള പ്രതിരോധ 
കുത്തിവയ്​പ്​ ക്ലിനിക്കിൽ തിരക്കേറുന്നു

Kalamassery Medical College
വെബ് ഡെസ്ക്

Published on Aug 04, 2025, 02:53 AM | 1 min read

കളമശേരി

എറണാകുളം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിന്റെ കീഴിൽ ആരംഭിച്ച മുതിർന്നവർക്കുള്ള പ്രതിരോധ കുത്തിവയ്​പ്​ ക്ലിനിക്കിൽ (അഡൾട്ട് ഇമ്യൂണൈസേഷൻ) തിരക്കേറുന്നു. ആരംഭിച്ച് ഒരുമാസത്തിനുള്ളിൽ 120 പേർ ക്ലിനിക്കിന്റെ സേവനം ഉപയോഗപ്പെടുത്തി. മുതിർന്നവർക്ക് കുറഞ്ഞ ചെലവിൽ വിവിധ പ്രതിരോധ കുത്തിവയ്​പ്പുകൾ ഇവിടെനിന്ന് നൽകുന്നുണ്ട്.


പകർച്ചവ്യാധികൾ കൂടിവരുന്ന സാഹചര്യത്തിൽ മുതിർന്നവർക്ക്​ മഞ്ഞപ്പിത്തം, ടൈഫോയ്​ഡ്, നുമോകോക്കൽ തുടങ്ങിയ അസുഖങ്ങൾക്കുള്ള പ്രതിരോധ കുത്തിവയ്​പ്പുകൾ നൽകുന്നു. വിവിധ ആവശ്യങ്ങൾക്കായി രാജ്യത്തിനുപുറത്ത് പോകേണ്ടിവരുന്നവർക്കുള്ള കുത്തിവയ്​പ്​​, ഭക്ഷ്യസുരക്ഷ നിയമംമൂലം നൽകുന്ന കുത്തിവയ്​പ്പുകൾ തുടങ്ങിയവയും ക്ലിനിക്കിൽ ലഭ്യമാണ്.


വിദ്യാർഥികൾ, വിദേശയാത്രക്കാർ, ആഹാരം കൈകാര്യംചെയ്യുന്നവർ തുടങ്ങി വിവിധ വിഭാഗങ്ങളിലെ ആളുകൾക്കും ക്ലിനിക്കിന്റെ സേവനം ലഭ്യമാക്കുമെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ പറഞ്ഞു.



9 മാസത്തിൽ നൂറിലേറെ ശസ്ത്രക്രിയ ; 
കുതിപ്പിൽ ശിശുരോഗവിഭാഗം

എറണാകുളം ഗവ. മെഡിക്കൽ കോളേജ് ശിശുശസ്ത്രക്രിയാ വിഭാഗം പ്രവർത്തനമാരംഭിച്ച് ഒമ്പതുമാസത്തിനകം നൂറിലേറെ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തീകരിച്ച് മുന്നേറുന്നു.


ശിശുക്കളിലെ ഹെർണിയ, വൃഷ്ണസംബന്ധ രോഗങ്ങൾ എന്നിവ മുതൽ ലിംഗത്തിന്റെയും വൃക്കയുടെയും ശസ്ത്രക്രിയവരെ ഇതിൽപ്പെടും. അനസ്തേഷ്യ, പീഡിയാട്രിക്സ്, സർജറി എന്നീ വിഭാഗങ്ങളുടെ സഹകരണത്തോടെയാണ് ഈ വിഭാഗം പ്രവർത്തിക്കുന്നത്.വിവിധ സ്ഥാപനങ്ങളുടെ സിഎസ്ആർ ഫണ്ട് വഴി സ്ഥാപിച്ച ഉപകരണങ്ങളും മികച്ച ചികിത്സാസൗകര്യം ലഭ്യമാക്കാൻ സഹായിക്കുന്നു. പുതിയ സ്പെഷ്യാലിറ്റി ബ്ലോക്ക് പ്രവർത്തനമാരംഭിക്കുന്നതോടെ സങ്കീർണമായ ശിശുശസ്ത്രക്രിയകളും ചികിത്സയും ഇവിടെ നിർവഹിക്കാൻ കഴിയുമെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ പറഞ്ഞു.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home