Deshabhimani

ലാഭത്തിലാകുമ്പോള്‍ പരിഗണിക്കാം; കെഎസ്ആർടിസി പെൻഷൻ കൂട്ടില്ലെന്ന് സംസ്ഥാന സർക്കാർ

...

...

വെബ് ഡെസ്ക്

Published on Nov 02, 2026, 02:42 PM | 1 min read

തിരുവനന്തപുരം: കെഎസ്ആർടിസി പെൻഷൻ കൂട്ടില്ലെന്ന് സംസ്ഥാന സർക്കാർ. പെൻഷൻ പരിഷ്കരിക്കണമെന്ന ഹൈക്കോടതി നിർദേശം സംസ്ഥാന സര്‍ക്കാര്‍ തള്ളി.


പെൻഷൻ വർധിപ്പിച്ചാൽ 12 കോടി രൂപയുടെ അധിക ബാധ്യത വരുമെന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍ദേശം തള്ളിയത്. പെൻഷൻ വർധിപ്പിക്കില്ലെന്ന തീരുമാനം ഉത്തരവായും പുറത്തിറക്കി. നിലവില്‍ കെഎസ്ആർടിസിക്ക് വരുമാനനഷ്ടമാണെന്നും നിത്യ ചെലവ് തന്നെ പ്രതിസന്ധിയിലാണെന്നുമാണ് സര്‍ക്കാര്‍ വാദം. ഇതോടെ പെൻഷൻ പരിഹരിക്കണമെന്ന പെൻഷൻകാരുടെ ആവശ്യം അവഗണിക്കപ്പെട്ടിരിക്കുകയാണ്.


കെഎസ്ആർടിസി സാമ്പത്തികമായി ബുദ്ധിമുട്ടിലാണെന്ന് ​ഗതാ​ഗതമന്ത്രി സി പി ജോണും തുറന്നുസമ്മതിച്ചിട്ടുണ്ട്. കെഎസ്ആർടിസിയുടെ സാമ്പത്തിക സ്ഥിതിയെ തുടർന്നാണ് പെന്‍ഷന്‍ പരിഷ്ക്കരിക്കണമെന്ന ഹൈക്കോടതി ഉത്തരവ് തള്ളിയതെന്ന് സി പി ജോൺ വ്യക്തമാക്കി. 3000 കോടി രൂപ 10.1 ശതമാനം പലിശക്കാണ് എടുത്തിരിക്കുന്നത്. 995 കോടി രൂപ കുടിശികയുണ്ടെന്നും 250 കോടിയോളം കോൺട്രാക്ടർമാർക്ക് കൊടുക്കാനുണ്ടെന്നും മന്ത്രി പറഞ്ഞു. കെഎസ്ആർടിസിക്ക് വലിയ ബാധ്യതയാണെന്നും നില മെച്ചപെടുമ്പോൾ പെൻഷൻ കൂട്ടുമെന്നും മന്ത്രി വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home