രോഗനിർണയം ഇനി അതിവേഗം ; ഗവ. മെഡിക്കൽ കോളേജിൽ വൈറോളജി ലാബ് സജ്ജം

കൊച്ചി
എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ മൈക്രോബയോളജി വിഭാഗത്തിന് കീഴിലെ വൈറസ് റിസർച്ച് ആൻഡ് ഡയഗ്‌നോസ്റ്റിക് ലബോറട്ടറി ഉദ്ഘാടനത്തിന് സജ്ജം. ഐസിഎംആർ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാരിന്റെ ഭരണാനുമതിയോടെയാണ് ലാബ് സജ്ജമാക്കിയിരിക്കുന്നത്.
മോളിക്യുലാർ ഡയഗ്‌നോസ്റ്റിക് സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ലാബിൽ പിസിആർ, എലൈസ പരിശോധനകളിലൂടെ കോവിഡ്, എച്ച്1എൻ1, ഹെപ്പറ്റൈറ്റിസ്, ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയവ അതിവേഗത്തിലും കുറഞ്ഞനിരക്കിലും തിരിച്ചറിയാൻ സാധിക്കും. മധ്യകേരളത്തിലെ പൊതുജനാരോഗ്യ നിരീക്ഷണവും രോഗനിര്‍ണയവും ശക്തിപ്പെടുത്തുന്നതിനൊപ്പം ഗവേഷണ പരിശീലനരംഗങ്ങളിലും ലബോറട്ടറി വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ പറഞ്ഞു.










0 comments