ad
Deshabhimani

സർവകലാശാല സംരക്ഷണ ശൃംഖല സംഘടിപ്പിച്ചു

kalady university

കോൺഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ് കേരളയുടെ നേതൃത്വത്തിൽ സംസ്‌കൃത സർവകലാശാലയിൽ സംഘടിപ്പിച്ച സർവകലാശാലാ സംരക്ഷണ ശൃംഖല കോൺഫെഡറേഷൻ വൈസ് പ്രസിഡന്റ്‌ 
ഒ സുനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 30, 2026, 02:04 AM | 1 min read

കാലടി


വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്‌ കോൺഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ് കേരളയുടെ നേതൃത്വത്തിൽ സംസ്‌കൃത സർവകലാശാലയിൽ സർവകലാശാലാ സംരക്ഷണ ശൃംഖല സംഘടിപ്പിച്ചു.


സർവകലാശാലകളിലെ കാവിവൽക്കരണത്തിന് അറുതിവരുത്തുക, ചാൻസലറുടെ നിയമവിരുദ്ധ ഇടപെടലുകൾ അവസാനിപ്പിക്കുക, സർവകലാശാലകളുടെ സ്വയംഭരണാവകാശം ഉറപ്പുവരുത്തുക, ശമ്പള പരിഷ്‌കരണം ഉടൻ അനുവദിക്കുക, ലീവ് സറണ്ടർ പുനഃസ്ഥാപിക്കുക, ക്ഷാമബത്ത കുടിശ്ശിക സമയബന്ധിതമായി വിതരണം ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ പരിപാടി സംഘടിപ്പിച്ചത്‌.


കോൺഫെഡറേഷൻ വൈസ് പ്രസിഡന്റ്‌ ഒ സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. സംസ്‌കൃത സർവകലാശാല എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ്‌ ബി മംഗൽദാസ് സംസാരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home