പട്ടണം ഗതാഗതക്കുരുക്കിൽ
സ്വകാര്യ ബസുകൾ കാലടി പാലം ബഹിഷ്കരിച്ചു

സ്വകാര്യബസുകൾ കാലടി പാലം ബഹിഷ്‌കരിച്ചതോടെ പാലത്തിലൂടെ നടന്നുപോകുന്ന യാത്രക്കാർ
കാലടി
കാലടി പാലത്തിലെ കുഴികളടക്കാത്തതിൽ പ്രതിഷേധിച്ച് സ്വകാര്യബസുകൾ പാലം ബഹിഷ്കരിച്ചു. അങ്കമാലിയിൽനിന്നുള്ള ബസുകൾ കാലടിയിൽ ട്രിപ്പ് അവസാനിപ്പിച്ചു. പെരുമ്പാവൂർനിന്നുള്ള ബസുകൾ താന്നിപ്പുഴയിലും സർവീസ് അവസാനിപ്പിച്ചു. ഇതുമൂലം യാത്രക്കാർ ബസിൽനിന്നിറങ്ങി പാലത്തിലൂടെ നടന്ന് മറുകരയിലെത്തി യാത്ര തുടർന്നു.
ജൂൺ ആദ്യവാരം തുടങ്ങിയ കുരുക്കിന് പരിഹാരം കാണാൻ അധികാരികൾക്ക് കഴിഞ്ഞില്ല. എന്നാൽ, കഴിഞ്ഞവാരം പൊതുമരാമത്തുവകുപ്പ് രണ്ട് രാത്രി പാലത്തിൽ സമ്പൂർണഗതാഗതനിയന്ത്രണം ഏർപ്പെടുത്തി പാലത്തിലെ ഇരുവശത്തെയും പഴയ ടാറിങ് ഇളക്കിമാറ്റി.
തുടർന്ന് വീണ്ടും ടാറിങ് നടത്താതെ പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കുകയായിരുന്നു. ഇതിനിടയിൽ പത്രവാർത്തയുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമീഷൻ കേസെടുത്തിരുന്നു.
കഴിഞ്ഞ ജനുവരിയിൽ എൽഡിഎഫ് സർക്കാർ പാലം അറ്റകുറ്റപ്പണിക്കായി 112 ലക്ഷം രൂപ അനുവദിച്ചെങ്കിലും എംഎൽഎയും കാലടി പഞ്ചായത്തിന്റെയും ഇടപെടൽ നിമിത്തം ജോലികൾ നീട്ടിവയ്‌ക്കുകയായിരുന്നു. അത് പ്രശ്‌നം കൂടുതൽ വഷളാക്കി.










0 comments