സംസ്‌കൃത സർവകലാശാല സമരത്തിന് പിന്തുണയേറുന്നു

കാലടി സംസ്‌കൃത സർവകലാശാലയിൽ നിരാഹാരമനുഷ്‌ഠിക്കുന്ന വിദ്യാർഥികൾക്ക് ഐക്യദാർഢ്യമർപ്പിച്ച് എഫ്‌എസ്‌ഇടിഒ ജില്ലാ കമ്മിറ്റി പ്രകടനം നടത്തുന്നു
കാലടി
നീതിക്കായി സമരം ചെയ്യുന്ന സംസ്കൃത സർവകലാശാല വിദ്യാർഥികൾക്ക് ഐക്യദാർഢ്യവുമായി കൂടുതൽ സംഘടനകൾ രംഗത്ത്. പട്ടികജാതി ക്ഷേമസമിതി ജില്ലാ കമ്മിറ്റി മാർച്ചും ഐക്യദാർഢ്യസദസ്സും സംഘടിപ്പിച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ഡോ. പി കെ ബിജു ഉദ്ഘാടനം ചെയ്തു.
പികെഎസ് സംസ്ഥാന പ്രസിഡന്റ് കെ ശാന്തകുമാരി, സെക്രട്ടറി വണ്ടിത്തടം മധു, ജില്ലാ പ്രസിഡന്റ് വി വി പ്രവീൺ, സെക്രട്ടറി കെ കെ സുരേഷ് ബാബു, വി ആർ ശാലിനി, പി ഒ സുരേന്ദ്രൻ, ഷിജി ശിവജി, കെ കെ ശിവൻ, കെ വി ഷിബൻ, എൻ സി ഉഷാകുമാരി എന്നിവർ സംസാരിച്ചു. എഫ്‌എസ്‌ഇടിഒ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപകരും സമരപ്പന്തലിലേക്ക് പ്രകടനമായെത്തി അഭിവാദ്യം അർപ്പിച്ചു.
എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി കെ എ അൻവർ, കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഏലിയാസ് മാത്യു, എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ് എൻ എം രാജേഷ്, ജില്ലാ സെക്രട്ടറി ഡി പി ദിപിൻ, കെജിഒഎ സംസ്ഥാന കമ്മിറ്റി അംഗം കെ വി പ്രഫുൽ, യൂണിവേഴ്സിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം സുനിൽ ഒതിയോത്ത്, കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ ജെ ഷൈൻ തുടങ്ങിയവർ വിദ്യാർഥികളെ അഭിവാദ്യം ചെയ്തു.








0 comments