കഥകളി അരങ്ങേറി

തൃപ്പൂണിത്തുറ
തൃപ്പൂണിത്തുറ കഥകളികേന്ദ്രത്തിന്റെ പ്രതിമാസ പരിപാടിയുടെ ഭാഗമായി തിരുവോണമാഹാത്മ്യം കഥകളി അരങ്ങേറി. ഉണ്ണിക്ക-ൃഷ്ണൻ നമ്പൂതിരി രചിച്ച തിരുവോണമാഹാത്മ്യം കഥകളി, കേരള കലാമണ്ഡലം ചിട്ടപ്പെടുത്തിയാണ് അരങ്ങിൽ എത്തിച്ചത്. കലാമണ്ഡലം രവികുമാർ, കലാമണ്ഡലം ഷണ്മുഖൻ, കലാമണ്ഡലത്തിലെ കലാകാരന്മാരായ അഭിഷേക്, ഗോകുൽ, വിവേക്, ഹരീഷ്, സദനം ശിവദാസ് തുടങ്ങിയവർ പങ്കെടുത്തു.
വേദിപരിചയം എന്ന കഥകളികേന്ദ്രത്തിന്റെ പ്രത്യേക പരിപാടിയുടെ ഭാഗമായി ശരൺ വർണയും സംഘവും അവതരിപ്പിച്ച തായമ്പകയും അരങ്ങേറി.










0 comments