ad
Deshabhimani

"ഒന്നു ചിരിക്കൂ ഒരിക്കൽക്കൂടി' 
പഹൽഗാമിന്റെ ഓർമകൾ അരങ്ങിലേക്ക്‌ ​

kadhakali
വെബ് ഡെസ്ക്

Published on Feb 10, 2026, 02:30 AM | 1 min read


കൊച്ചി​

പഹൽഗാമിലെ ഭീകരാക്രമണത്തിന്റെ നൊമ്പരങ്ങൾ പകർത്തി "ഒന്നു ചിരിക്കൂ ഒരിക്കൽക്കൂടി' കഥകളി ബുധനാഴ്‌ച അരങ്ങിലെത്തും.


ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ ബുധൻ വൈകിട്ടാണ് പരിപാടി. ഇംഗ്ലണ്ടിൽ കലാപ്രവർത്തനം നടത്തുന്ന കലാമണ്ഡലം വിജയകുമാറും ചുട്ടി കലാകാരിയായ ഭാര്യ ബാർബറ വിജയകുമാറും ചേർന്നാണ് രംഗാവിഷ്‌കാരം. സ്വന്തം പ്രിയതമയുടെ മുന്നിൽ നിഷ്കരുണം കൊലചെയ്യപ്പെട്ട യുവാവിന്റെ ചിത്രം ഹൃദയത്തിലേൽപ്പിച്ച വിങ്ങലും നൊമ്പരവുമാണ് യുദ്ധവിരുദ്ധ സന്ദേശം നൽകുന്ന കഥകളി ആവിഷ്‌കാരത്തിലേക്ക്‌ നയിച്ചതെന്ന്‌ വിജയകുമാർ പറഞ്ഞു.


പരമ്പരാഗത കഥകളി സങ്കേതങ്ങളിൽനിന്നുമാറി ജി ദേവരാജൻ ചിട്ടപ്പെടുത്തിയ വയലാറിന്റെയും പി ഭാസ്കരന്റെയും മെലഡിഗാനങ്ങളുടെ നൃത്താവിഷ്കാരമാണ്‌ അവതരണം. കഥകളിവേഷത്തിൽ സ്ത്രീയായി വിജയകുമാറാണ് അരങ്ങിലെത്തുക. പദങ്ങൾക്കു പകരം ഏഴു സുന്ദരരാത്രികൾ, ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം, ആയിരം പാദസരങ്ങൾ തുടങ്ങിയ ഗാനങ്ങളാണ് പശ്ചാത്തലത്തിൽ കേൾക്കുക.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home