ad
Deshabhimani

കെ ടി അഭിലാഷിനെ അനുസ്‌മരിച്ചു

K T Abhilash

മുനന്പത്ത്‌ കെ ടി അഭിലാഷ്‌ രക്തസാക്ഷി ദിനാചരണ സമ്മേളനം അഡ്വ. എൻ വി വൈശാഖൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on May 21, 2026, 01:08 AM | 1 min read

വൈപ്പിൻ


ഗുണ്ടാ ആക്രമണത്തിൽ കൊല്ലപ്പെട്ട ഡിവൈഎഫ്‌ഐ പ്രവർത്തകൻ കെ ടി അഭിലാഷിന്റെ 21–ാംരക്തസാക്ഷിദിനം ഡിവൈഎഫ്ഐയുടെയും- സിഐടിയുവിന്റെയും നേതൃത്വത്തിൽ മുനമ്പത്ത് വിപുലമായി ആചരിച്ചു. രാവിലെ മുനമ്പം ഹാർബറിൽ പതാക ഉയർത്തലും വൈകിട്ട് പ്രകടനവും നടന്നു.


മുനമ്പം ഐആർ വളവിൽ നടന്ന അനുസ്‌മരണ സമ്മേളനം അഡ്വ. എൻ വി വൈശാഖൻ ഉദ്ഘാടനം ചെയ്തു. സിഐടിയു ഏരിയ പ്രസിഡന്റ്‌ എ എസ് രതീഷ് അധ്യക്ഷനായി. സിപിഐ എം ലോക്കൽ സെക്രട്ടറി എ കെ ഗിരീഷ്, സിഐടിയു ഏരിയ സെക്രട്ടറി ഇ സി ശിവദാസ്‌, ഡിവൈഎഫ്‌ഐ ബ്ലോക്ക്‌ സെക്രട്ടറി കെ ജെ ജ്യോതിഷ്, വി ആർ നിഖിൽ രാജ് എന്നിവർ സംസാരിച്ചു.


എസ്എസ്എൽസിക്ക്‌ ഉന്നതവിജയം നേടിയവർക്ക് പുരസ്‌കാരവും മുനമ്പം ഗവ. സ്കൂളിലെ വിദ്യാർഥികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home