കെ രാഘവൻപിള്ളയെ അനുസ്മരിച്ചു

കാലടിയിൽ കെ രാഘവൻപിള്ള അനുസ്മരണത്തിൽ എരിയ സെക്രട്ടറി കെ പി റെജീഷ് പ്രഭാഷണം നടത്തുന്നു
കാലടി
പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഐ എം ലോക്കൽ സെക്രട്ടറിയുമായിരുന്ന കെ രാഘവൻപിള്ളയെ സിപിഐ എം കാലടി ലോക്കൽ കമ്മിറ്റി അനുസ്മരിച്ചു. സിപിഐ എം അങ്കമാലി ഏരിയ സെക്രട്ടറി കെ പി റെജീഷ് പതാക ഉയർത്തി അനുസ്മരണ പ്രഭാഷണം നടത്തി. എം വി പ്രദീപ് അധ്യക്ഷനായി.
ലോക്കൽ സെക്രട്ടറി ബേബി കാക്കശേരി, എരിയ കമ്മിറ്റി അംഗങ്ങളായ എം ടി വർഗീസ്, പി എൻ അനിൽ കുമാർ, ലോക്കൽ കമ്മിറ്റി അംഗം സിജോ ചൊവ്വരാൻ എന്നിവർ സംസാരിച്ചു. ലോക്കൽ കമ്മിറ്റിക്ക് കീഴിലെ 25 ബ്രാഞ്ചുകളിലും പതാക ഉയത്തി അനുസ്മരണം നടത്തി.










0 comments