കെ രാഘവൻപിള്ള അനുസ്മരണവും പ്രതിഭാസംഗമവും

കാലടി ഫാർമേഴ്സ് ബാങ്കിന്റെ റോബർട്ട് ഓവൻ വായനശാല സംഘടിപ്പിച്ച പ്രതിഭാസംഗമവും പുസ്തകചർച്ചയും കെ രാഘവൻപിള്ള അനുസ്മരണവും സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം പി ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു
കാലടി
കാലടി മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ രാഘവൻ പിള്ളയുടെ അനുസ്മരണവും കാലടി ഫാർമേഴ്സ് ബാങ്ക് റോബർട്ട് ഓവൻ വായനശാല സംഘടിപ്പിച്ച പ്രതിഭാസംഗമവും ‘സനാതനികളുടെ ഹിന്ദുത്വവഴികൾ’ പുസ്തകചർച്ചയും സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ ഉദ്ഘാടനം ചെയ്തു.
ബാങ്ക് പ്രസിഡന്റ് കെ എ ചാക്കോച്ചൻ അധ്യക്ഷനായി. മികച്ച പ്രതിഭകളെ ഡോ. ധർമരാജ് അടാട്ട് അനുമോദിച്ചു. കെ രാഘവൻപിള്ള അനുസ്മരണം സിപിഐ എം അങ്കമാലി ഏരിയ സെക്രട്ടറി കെ പി റജീഷ് നിർവഹിച്ചു. ബാങ്ക് ഭരണസമിതി അംഗം ബിന്ദു ബാബു അനുശോചനപ്രമേയം അവതരിപ്പിച്ചു.
സിപിഐ എം ജില്ലാ കമ്മിറ്റി അംഗം സി കെ സലിംകുമാർ, ബാങ്ക് വൈസ് പ്രസിഡന്റ് എം വി പ്രദീപ്, ഭരണസമിതിയംഗങ്ങളായ ബേബി കാക്കശേരി, പി പ്രകാശ് എന്നിവർ സംസാരിച്ചു രാഘവൻപിള്ളയുടെ കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.










0 comments