ad
Deshabhimani

കെ പി ചന്ദ്രബാബുവിനെ അനുസ്‌മരിച്ചു

എൽഡിഎഫ്‌ സർക്കാർ ശ്രമിച്ചത്‌ നവകേരള സൃഷ്ടിക്ക്‌: എം സ്വരാജ്‌

k p chandrababu

കെ പി ചന്ദ്രബാബുവിന്റെ 36–ാം രക്തസാക്ഷി വാർഷികദിനാചരണം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം 
എം സ്വരാജ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 05, 2026, 02:29 AM | 1 min read

വൈപ്പിൻ


പത്തുവർഷത്തെ എൽഡിഎഫ്‌ ഭരണം നവകേരളം സൃഷ്ടിക്കാനായിരുന്നെന്നും അതിനിടയിൽ എന്തെങ്കിലും വീഴ്‌ചയുണ്ടായിട്ടുണ്ടെങ്കിൽ തുറന്ന മനസ്സോടെ തിരുത്തുമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം എം സ്വരാജ്‌ പറഞ്ഞു. ചെറായിയിൽ കെ പി ചന്ദ്രബാബുവിന്റെ 36–ാം രക്തസാക്ഷി വാർഷികദിനാചരണ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളിൽ എന്തെങ്കിലും തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ടെങ്കിൽ അത് മാറ്റി അവരെ അണിനിരത്തി മുന്നേറും. കെ പി ചന്ദ്രബാബുവിന്റെ ഓർമകൾ പുതിയകാലത്തെ അതിജീവിക്കാനുള്ള ഊർജമാകുമെന്നും സ്വരാജ്‌ പറഞ്ഞു.


ചെറായി ദേവസ്വംനട പഞ്ചായത്ത്‌ സ്‌ക്വയറിൽ നടന്ന സമ്മേളനത്തിൽ ഏരിയ കമ്മിറ്റി അംഗം പി ബി സജീവൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം എസ്‌ ശർമ, ഏരിയ സെക്രട്ടറി എ പി പ്രിനിൽ, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ കെ ജോഷി, എം ബി ഷൈനി, പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇ കെ ജയൻ, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം കെ വി നിജിൽ, ബ്ലോക്ക്‌ പ്രസിഡന്റ്‌ വി ബി സേതുലാൽ, സെക്രട്ടറി കെ ജെ ജ്യോതിഷ്‌ എന്നിവർ സംസാരിച്ചു. സമ്മേളനത്തിനു മുന്നോടിയായി പ്രകടനവും നടന്നു.


രാവിലെ രക്തസാക്ഷി സ്മൃതിമണ്ഡപത്തിൽ ഏരിയ കമ്മിറ്റി അംഗം കെ കെ ജോഷി പതാക ഉയർത്തി. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എ ആർ രഞ്ജിത് അനുസ്മരണ പ്രഭാഷണം നടത്തി. ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home