ad
Deshabhimani

കെ കെ തങ്കപ്പനെ 
ആദരിച്ചു

k k thankappan

കെ കെ തങ്കപ്പനെ 80–-ാം പിറന്നാളിനോടനുബന്ധിച്ച് 
കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ ആദരിക്കുന്നു

വെബ് ഡെസ്ക്

Published on Apr 27, 2026, 02:25 AM | 1 min read

കൊച്ചി


തേവരയിൽ കലാകായികരംഗങ്ങളിലെ നിറസാന്നിധ്യവും നടനുമായ കെ കെ തങ്കപ്പനെ 80–-ാം പിറന്നാളിനോടനുബന്ധിച്ച് ആഘോഷക്കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ ആദരിച്ചു. നാടകനടൻ, ഗായകൻ എന്നീ നിലകളിലും പരിചമുട്ടുകളി, ഓണക്കളി, ഉടുക്കുപാട്ട് എന്നിവയിലും പ്രാഗല്‌ഭ്യം തെളിയിച്ച തങ്കപ്പൻ ഫുട്ബോളിലും മികവുകാട്ടിയ പ്രതിഭയാണ്.

പ്രാരാബ്ധങ്ങൾ നിറഞ്ഞ ബാല്യത്തിനുശേഷം കരിങ്കൽ തൊഴിലാളിയായി ജീവിതം തുടങ്ങിയ തങ്കപ്പൻ പിന്നീട് നേവൽബേസിൽ ജോലിയിൽ പ്രവേശിച്ചെങ്കിലും കലാകായികപ്രവർത്തനങ്ങളിൽ സജീവമായിരുന്നു.


ചെന്നിക്കുത്തിനുള്ള ഒറ്റമൂലി അറിയാവുന്ന തങ്കപ്പൻ പ്രതിഫലം കൂടാതെ രോഗികളെ ചികിത്സിച്ചിരുന്നു. സി ആർ സുധീർ, എ എസ് ജോർജ്, കെ കെ ജയരാജ്, സി പി ശ്യാംകുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് ഗാനാലാപനവുമുണ്ടായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home