ad
Deshabhimani

കെ കെ കുഞ്ഞൻനായർ സ്മാരക മന്ദിരത്തിന്‌ 
കല്ലിട്ടു

k k kunjan mair

കെ കെ കുഞ്ഞൻനായർ സ്മാരക മന്ദിരനിർമാണ ചടങ്ങ്‌ സിപിഐ എം 
സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സി എൻ മോഹനൻ ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 13, 2026, 12:45 AM | 1 min read

കോലഞ്ചേരി


സിപിഐ എം ലോക്കൽ കമ്മിറ്റി അംഗവും കർഷകസംഘം നേതാവുമായിരുന്ന കെ കെ കുഞ്ഞൻനായരുടെ സ്മരണയ്‌ക്കായി നിർമിക്കുന്ന മന്ദിരത്തിന് കല്ലിട്ടു. പൂതൃക്ക പഞ്ചായത്തിലെ കറുകപ്പിള്ളിയിൽ നിർമിക്കുന്ന മന്ദിരത്തിന് സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സി എൻ മോഹനൻ കല്ലിട്ടു.


സി സോമൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി കെ കെ ഏലിയാസ്, ജില്ലാ കമ്മിറ്റി അംഗം ഷിജി ശിവജി, സി കെ വർഗീസ്, എം എൻ അജിത്, എൻ വി കൃഷ്ണൻകുട്ടി, എം എൻ മോഹനൻ, എ കെ മാധവൻ, പി എസ് ഗോപാലൻ എന്നിവർ സംസാരിച്ചു. കുഞ്ഞൻനായരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. കുടുംബം സൗജന്യമായി നൽകിയ സ്ഥലത്താണ് മന്ദിരം നിർമിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home