കെ കെ കൃഷ്ണൻകുട്ടി രക്തസാക്ഷിത്വദിനം ആചരിച്ചു

കെ കെ കൃഷ്ണൻകുട്ടി രക്തസാക്ഷിത്വ ദിനാചരണ സമ്മേളനം എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു
കരുമാല്ലൂർ
അനശ്വര രക്തസാക്ഷി കെ കെ കൃഷ്ണൻകുട്ടിയുടെ 46–-ാമത് രക്തസാക്ഷിത്വദിനം സിപിഐ എം കരുമാല്ലൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. രാവിലെ എൻ എസ് സദാനന്ദൻ ക്യാപ്റ്റനായ കൊടിമരജാഥയും കെ എ രവി ക്യാപ്റ്റനായ കപ്പി, കയർ ജാഥയും പി എം ദിപിന്റെ നേതൃത്വത്തിൽ ഛായാചിത്രവും ഒ കെ ആനന്ദന്റെ നേതൃത്വത്തിൽ രക്തപുഷ്പങ്ങളും എ ആർ പ്രവീൺകുമാറിന്റെ നേതൃത്വത്തിൽ ബാനർജാഥയും തട്ടാംപടിയിൽ എത്തിച്ചേർന്നു. ജില്ലാ സെക്രട്ടറി എസ് സതീഷ് പതാക ഉയർത്തി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.
കളമശേരി ഏരിയ സെക്രട്ടറി കെ ബി വർഗീസ്, ജില്ലാ കമ്മിറ്റി അംഗം എ ആർ രഞ്ജിത്ത് എന്നിവർ സംസാരിച്ചു. വൈകിട്ട് മനയ്ക്കപ്പടിയിൽനിന്ന് പ്രകടനം തുടങ്ങി. തട്ടാംപടി എൻഎസ്എസ് ഓഡിറ്റോറിയം ഗ്രൗണ്ടിൽ ചേർന്ന പൊതുസമ്മേളനം എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു.
ഏരിയ കമ്മിറ്റിയംഗം പി കെ അബ്ദുൾഷുക്കൂർ അധ്യക്ഷനായി. ഏരിയ സെക്രട്ടറി കെ ബി വർഗീസ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ എ ആർ രഞ്ജിത്ത്, ടി വി നിധിൻ, നേതാക്കളായ ടി പി ഷാജി, വി എൻ സുനിൽ, ശ്രീലത ലാലു, പി ആർ രഘു, ജി ഡി ഷിജു, ഒ കെ ആനന്ദൻ, ഐശ്വര്യ സാനു എന്നിവർ സംസാരിച്ചു.
പള്ളുരുത്തി
സിപിഐ എം കുമ്പളങ്ങി ലോക്കൽ കമ്മിറ്റി അംഗമായിരുന്ന കെ ഐ കൃഷ്ണൻകുട്ടിയെ കുമ്പളങ്ങി സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു. കുളക്കടവ് പ്രദേശത്ത് ലോക്കൽ സെക്രട്ടറി എൻ ടി സുനിൽ പതാക ഉയർത്തി. അനുസ്മരണസമ്മേളനം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി എ പീറ്റർ ഉദ്ഘാടനം ചെയ്തു. എൻ ടി സുനിൽ അധ്യക്ഷനായി. കെ കെ സുരേഷ് ബാബു, ടി ഡി സജീവൻ, കെ കെ ഷാജി എന്നിവർ സംസാരിച്ചു.









0 comments