ad
Deshabhimani

ആഗോള വിപണിയിലേക്ക്‌ കുടുംബശ്രീ

കെ–ഇനം ബ്രാൻഡിൽ
30 പുതിയ ഉൽപ്പന്നങ്ങൾ

k inam brand

നെടുമ്പാശേരി ഫ്ലോറ കൺവൻഷൻ സെന്ററിൽ നടന്ന കുടുംബശ്രീ "കെ-– ഇനം' ബ്രാൻഡ് ലോഞ്ചിങ്ങിൽ ഉൽപ്പന്നങ്ങളുമായി കുടുംബശ്രീ പ്രവർത്തകർക്കൊപ്പം മന്ത്രി എം ബി രാജേഷ്

വെബ് ഡെസ്ക്

Published on Jan 18, 2026, 02:56 AM | 2 min read


കൊച്ചി


"കെ–ഇനം' എന്ന പുതിയ ബ്രാൻഡിൽ 30 പുതിയ കാർഷിക–ഭക്ഷ്യ ഉൽപ്പന്നങ്ങളുമായി ആഗോള വിപണിയിലേക്ക്‌ ചുവടുവച്ച്‌ കുടുംബശ്രീ. നെടുമ്പാശേരിയിൽ നടന്ന ചടങ്ങിൽ തദ്ദേശമന്ത്രി എം ബി രാജേഷ്‌ പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കി.


കുടുംബശ്രീ ടെക്‌നോളജി അഡ്‌വാൻസ്‌മെന്റ്‌ പ്രോഗ്രാമിന്റെ (കെ–ടാപ്‌ 2.0) രണ്ടാംഘട്ട പ്രഖ്യാപനവും കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്കായുള്ള സ്റ്റാർട്ടപ് ശൃംഖല "യുക്തി', തദ്ദേശീയ മേഖലയിലെ സംരംഭകർക്കായി നടപ്പാക്കുന്ന "ട്രൈബാൻഡ്', കുടുംബശ്രീ ഉൽപ്പന്നങ്ങൾ ഉൾപ്പെടുത്തി വിപണനം ആരംഭിക്കുന്ന പ്രത്യേക ഗിഫ്റ്റ് ബോക്സ് എന്നിവയുടെ ഉദ്‌ഘാടനവും മന്ത്രി നിർവഹിച്ചു. ഇന്ത്യയിലെ പ്രമുഖ കാർഷിക സാങ്കേതിക ഗവേഷണ സ്ഥാപനങ്ങളിൽനിന്ന്‌ വാങ്ങിയ ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ്‌ "കെ–ഇനം' ഉൽപ്പന്നങ്ങൾ തയ്യാറാക്കിയിട്ടുള്ളത്‌. കെ–-ടാപ് പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായായിരുന്നു ഇത്‌.


അങ്കമാലി നഗരസഭാ ചെയർപേഴ്‌സൺ റീത്താ പോൾ അധ്യക്ഷയായി. കുടുംബശ്രീ സംസ്ഥാന പ്രോഗ്രാം ഓഫീസർ ഡോ. എസ് ഷാനവാസ് പദ്ധതികൾ വിശദീകരിച്ചു. റോജി എം ജോൺ എംഎൽഎ, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ, കലക്ടർ ജി പ്രിയങ്ക, സംസ്ഥാന ആസൂത്രണ ബോർഡ്‌ അംഗം ഡോ. ജിജു പി അലക്സ്, എസ്എഫ്എസി കേരള മാനേജിങ് ഡയറക്ടർ എസ് രാജേഷ് കുമാർ, കൗൺസിലർ ടി വൈ ഏലിയാസ്, കുടുംബശ്രീ ജില്ലാ മിഷൻ കോ–ഓർഡിനേറ്റർ ടി എം റെജീന, ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ പി എ നജീബ്, ജില്ലാ പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസർ സഞ്ജു സൂസൻ മാത്യു, ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ കെ ജി മനോജ്‌, നബാർഡ് ഡിഡിഎം അജീഷ് ബാലു, സിഡിഎസ് അധ്യക്ഷ ലില്ലി ജോണി എന്നിവർ സംസാരിച്ചു.


ആഗോള വിപണിയിൽ കോർപറേറ്റ്
ഉൽപ്പന്നങ്ങൾക്ക് ബദലാകും:
മന്ത്രി എം ബി രാജേഷ്‌

കൊച്ചി

കുടുംബശ്രീ "കെ–-ഇനം' മൂല്യവർധിത ഉൽപ്പന്നങ്ങൾ ആഗോളവിപണിയിൽ കോർപറേറ്റ് ഉൽപ്പന്നങ്ങൾക്ക് ബദലാകുമെന്ന് തദ്ദേശമന്ത്രി എം ബി രാജേഷ്. നെടുമ്പാശേരിയിൽ "കെ–-ഇനം' ബ്രാൻഡിൽ പുതിയ 30 ഉൽപ്പന്നങ്ങൾ പുറത്തിറക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം.


"കെ–-ഇനം' ബ്രാൻഡ് ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കുന്നതിലൂടെ പുതിയ ചരിത്രം രചിക്കുകയാണ് കുടുംബശ്രീ. കഴിഞ്ഞ ജൂണിൽ ആരംഭിച്ച കുടുംബശ്രീ ടെക്നോളജി അഡ്വാൻസ്‌മെന്റ് പ്രോഗ്രാം (കെ–-ടാപ്) വഴി ഒരുവർഷം പൂർത്തിയാകുംമുമ്പ് 30 വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ ആഗോള വിപണിയിലെത്തിക്കാനായത്‌ വലിയ നേട്ടമാണ്. കുടുംബശ്രീ ആഗോളവിപണിയിലേക്ക്‌ പ്രവേശിക്കുന്നതിന്റെ വിളംബരംകൂടിയാണിത്‌. കുടുംബശ്രീ പ്രവർത്തകരുടെ വരുമാനത്തിലും ഇത്‌ പ്രതിഫലിക്കും. പുതിയ കാലത്തിന്റെ വെല്ലുവിളികൾ ഏറ്റെടുക്കാൻ കുടുംബശ്രീയെ പ്രാപ്തമാക്കുകയായിരുന്നു സർക്കാരിന്റെ ലക്ഷ്യം. വീട്ടിൽനിന്ന്‌ ലോകത്തേക്കാണ്‌ കുടുംബശ്രീ കേരളത്തിലെ സ്‌ത്രീകളെ നയിക്കുന്നത്‌.


കുടുംബശ്രീയെ തകർക്കാനും ദുർബലപ്പെടുത്താനും പലശ്രമങ്ങളും മുമ്പുണ്ടായിട്ടുണ്ട്‌. കുടുംബശ്രീക്ക്‌ പാരഡി രചിച്ചിട്ടുണ്ട്‌ പലരും. അതിനെ ചെറുത്തുതോൽപ്പിച്ചാണ്‌ അംഗങ്ങളായ വനിതകൾ കുടുംബശ്രീയെ ഇന്നുകാണുന്ന ഉയരത്തിൽ എത്തിച്ചത്‌. ഇനിയൊരു പാരഡിയോ, വ്യാജനോ ഉണ്ടാക്കാനാകാത്തവിധം കുടുംബശ്രീ ഉയരത്തിലെത്തിയെന്നും മന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home