ad
Deshabhimani

കെ ദാമോദരനെ അനുസ്‌മരിച്ചു

K DAMODARAN

കൊച്ചി താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച കെ ദാമോദരൻ അനുസ്മരണം സംസ്ഥാന ലൈബ്രറി കൗൺസിൽ 
അംഗം ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 06, 2026, 02:52 AM | 1 min read

മട്ടാഞ്ചേരി


കൊച്ചി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കെ ദാമോദരൻ അനുസ്മരണ പ്രഭാഷണം സംഘടിപ്പിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്‌തു.


താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ കെ എസ് രാധാകൃഷ്ണൻ അധ്യക്ഷനായി. ടി ആർ വിനോയ് കുമാർ, മിഥുൻ പ്രകാശൻ, എസ് സന്തോഷ് കുമാർ, ടി കെ ബാലൻ എന്നിവർ സംസാരിച്ചു. കൊച്ചി താലൂക്ക് ലൈബ്രറി കൗൺസിൽ ആരംഭിക്കുന്ന ലൈബ്രറിയിലേക്ക് കേരളവിഷൻ സ്റ്റേറ്റ് വൈസ് പ്രസിഡന്റ്‌ രജനീഷ് നൽകിയ പുസ്തകങ്ങൾ ജോൺ ഫെർണാണ്ടസ് ഏറ്റുവാങ്ങി.


കാലടി


വെള്ളാരപ്പിള്ളി യുവജനസമാജം ഗ്രാമീണ വായനശാലയും ശ്രീമൂലനഗരം പഞ്ചായത്ത് ലൈബ്രറി നേതൃസമിതിയും ചേർന്ന് കെ ദാമോദരൻ അനുസ്മരണവും പാട്ടബാക്കി നാടകവായനയും സംഘടിപ്പിച്ചു. കാലടി ഫാർമേഴ്സ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ എ ചാക്കോച്ചൻ ഉദ്ഘാടനം ചെയ്തു. യുവജനസമാജം ഗ്രാമീണ വായനശാല പ്രസിഡന്റ് എം എസ് സുരേഷ് കുമാർ അധ്യക്ഷനായി. ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം എം ആർ സുരേന്ദ്രൻ പാട്ടബാക്കി നാടകവായന നടത്തി.

സമിതി കൺവീനർ കബീർ മേത്തർ, എം എസ് അശോകൻ, നാടകകൃത്ത് ശ്രീമൂലനഗരം മോഹനൻ, എൻ മോഹനൻ, സുലേഖ സാജൻ, പി സരിൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home