ജൂഡോ ചാമ്പ്യൻഷിപ്
സ്വർണത്തിളക്കവുമായി സെന്റ് ജോസഫ്സ് ഹൈസ്‌കൂൾ

സംസ്ഥാന കായികമേള ജൂഡോ ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ അങ്കമാലി സെന്റ് ജോസഫ്സ് ഹൈസ്കൂൾ ടീം പ്രധാന അധ്യാപിക മിനി ജോസ്, പരിശീലകരായ മാർട്ടിൻ ബെന്നി, അഖിൽ എം നായർ എന്നിവരോടൊപ്പം
അങ്കമാലി
എറണാകുളത്തു നടന്ന സംസ്ഥാന കായികമേളയുടെ ജൂഡോ ചാമ്പ്യൻഷിപ്പിൽ രണ്ടുസ്വർണവും ഒരു വെള്ളിയും ഒരു വെങ്കലവും നേടി അങ്കമാലി സെന്റ് ജോസഫ്സ് ഹൈസ്കൂൾ മൂന്നാംസ്ഥാനത്തെത്തി.
സീനിയർ ഗേൾസ് 40 കെജിയിൽ ഏയ്ഞ്ചൽ മരിയ മിഥുൻ, ജൂനിയർ ഗേൾസ് 36 കെജിയിൽ ശീതൾ പ്രജാപതി എന്നിവർ സ്വർണം നേടി ദേശീയ സ്‌കൂൾ കായികമേളയിൽ മത്സരിക്കുന്നതിന് അർഹരായി. ജൂനിയർ ഗേൾസ് 44കെജിയിൽ ദിൽന മെഹറിൻ വെള്ളി മെഡലും ജൂനിയർ ബോയ്‌സ് 90 കെജിയിൽ റോജർ സെൻസൺ വെങ്കലവും നേടി.
മാർട്ടിൻ ബെന്നി, അഖിൽ എം നായർ എന്നിവരാണ് പരിശീലകർ.
പ്രധാനാധ്യാപിക മിനി ജോസും കൗൺസിലർ വർഗീസ് വെമ്പളിയത്തും മെഡൽജേതാക്കളെയും പരിശീലകരെയും അനുമോദിച്ചു.









0 comments