ad
Deshabhimani

ഇരമല്ലൂർ പബ്ലിക് ലൈബ്രറി ജൂബിലി ആഘോഷം സമാപിച്ചു ​

jubilee celebration

ഇരമല്ലൂർ പബ്ലിക് ലൈബ്രറിയുടെ പ്ലാറ്റിനം ജൂബിലിയുടെയും 
ഓണം വാരാഘോഷത്തിന്റെയും സമാപനസമ്മേളനം സംസ്ഥാന ലൈബ്രറി 
കൗൺസിൽ പ്രസിഡന്റ്‌ ഡോ. ധർമരാജ് അടാട്ട് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 01, 2026, 12:55 AM | 1 min read

കോതമംഗലം


ഇരമല്ലൂർ പബ്ലിക് ലൈബ്രറിയുടെ ഒരുവർഷം നീണ്ട പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെയും ഓണം വരാഘോഷത്തിന്റെയും സമാപനസമ്മേളനം സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ ഡോ. ധർമരാജ് അടാട്ട് ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ പി എം ഷിഹാബ് അധ്യക്ഷനായി.


നെല്ലിക്കുഴി പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ അബു കൊട്ടാരം, പഞ്ചായത്ത്‌ അംഗം കെ യു ഷെമീർ, ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി ജി സജീവ്, കോതമംഗലം താലൂക്ക് പ്രസിഡന്റ്‌ കെ ഒ കുര്യാക്കോസ്, സംസ്ഥാന കൗൺസിൽ അംഗം സി പി മുഹമ്മദ്‌, ലൈബ്രറി പ്രസിഡന്റ്‌ പ്രിൻസ് രാധാകൃഷ്ണൻ, സെക്രട്ടറി എം എം കുഞ്ഞുമൊയ്‌തീൻ, സാബു മാത്യു എന്നിവർ സംസാരിച്ചു.


ഓണാഘോഷത്തോടനുബന്ധിച്ചു നടന്ന മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ നൽകി. തുടർന്ന് മിഥില അയിരൂർ, ശിവപാദം ചെറുവട്ടൂർ ടീമുകൾ അവതരിപ്പിച്ച കൈകൊട്ടിക്കളി അരങ്ങേറി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home