ad
Deshabhimani

മോഹൻലാൽ ഉദ്ഘാടനം ചെയ്യും

വിൻസ്-മേര ജൂവൽസ് 
കൊച്ചി ഷോറൂം 15 ന് തുറക്കും

Jewels inaguration
വെബ് ഡെസ്ക്

Published on Aug 14, 2026, 12:31 AM | 1 min read

കൊച്ചി

ജ്വല്ലറി റീട്ടെയിൽ ബ്രാൻഡായ വിൻസ്-മേര ജൂവൽസിന്റെ ഏഴാമത് ഷോറൂം കൊച്ചി എംജി റോഡിൽ 15 ന് പ്രവര്‍ത്തനം തുടങ്ങും. പകല്‍ 12 ന് ബ്രാൻഡ് അംബാസഡര്‍കൂടിയായ നടന്‍ മോഹൻലാൽ ഉദ്ഘാടനം ചെയ്യും. ബ്രാന്‍ഡിന്റെ ഈ ഫ്ലാഗ്ഷിപ്പ് ഷോറൂമിലൂടെ വേറിട്ടൊരു ആഭരണ സംസ്കാരത്തിനാണ് തങ്ങള്‍ തുടക്കമിടുന്നതെന്നും കൊച്ചിയിലെ ഏറ്റവും വലിയ ജ്വല്ലറി ഷോറൂമായിരിക്കും ഇതെന്നും വിൻസ്-മേര ജൂവൽസ് ചെയർമാൻ ദിനേശ് കാമ്പ്രത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.


പൈതൃക തനിമയും ആധുനിക ഡിസൈനുകളും സമന്വയിക്കുന്ന മനോഹരമായ ആഭരണങ്ങളാണ് ബ്രാന്‍ഡിന്റെ സവിശേഷത. ജ്വല്ലറി നിര്‍മാണ, മൊത്തവിൽപ്പന മേഖലയില്‍ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഗ്രൂപ്പ് ഇന്ത്യയിലും യുഎഇയിലുമായി ആയിരത്തിലധികം വിദഗ്ധ പ്രൊഫഷണലുകളുടെ പങ്കാളിത്തത്തോടെയാണ് റീട്ടെയിൽ മേഖലയില്‍ മുന്നേറുന്നതെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.


വിപുലവും വൈവിധ്യവുമാർന്ന ആഭരണശേഖരം, സുതാര്യമായ വിലനിർണയം, സ്വന്തം ഫാക്ടറികളിൽ വിദഗ്‌ധരായ ആഭരണ ശിൽപ്പികളുടെ സഹായത്തോടെ ഉപയോക്താക്കൾ ആഗ്രഹിക്കുന്ന ഏതുതരം ഡിസൈനും അതിവേഗത്തിൽ ലഭ്യമാക്കാനുള്ള സൗകര്യം തുടങ്ങിയവയാണ് ഇവര്‍ വാഗ്ദാനം ചെയ്യുന്നത്.

​തിരുവനന്തപുരം, കണ്ണൂർ, പയ്യന്നൂർ, യുഎഇ എന്നിവിടങ്ങളില്‍ പുതിയ ഷോറൂമുകള്‍ തുറക്കാനുള്ള തയ്യാറെടുപ്പിലാണെന്നും 2030-ഓടെ ഷോറൂമുകളുടെ എണ്ണം 40 ആക്കാനാണ് ലക്ഷ്യമിടുന്നതെന്നും മാനേജിങ് ഡയറക്ടർ മനോജ് കാമ്പ്രത്ത് പറഞ്ഞു. വൈസ് ചെയർമാൻ അനിൽ കാമ്പ്രത്ത്, എക്സിക്യൂട്ടീവ് ഡയറക്ടർ കൃഷ്ണൻ കാമ്പ്രത്ത്, ഡയറക്ടര്‍ രാജേഷ് ഇല്ലത്ത് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home