ad
Deshabhimani

ജനകീയ ഹോട്ടലിന്റെ വാർഷികം ആഘോഷിച്ചു

janakeeya hotel
വെബ് ഡെസ്ക്

Published on Jul 22, 2025, 01:00 AM | 1 min read


ചോറ്റാനിക്കര

ചോറ്റാനിക്കര പഞ്ചായത്ത് ജനകീയ ഹോട്ടലിന്റെ വാർഷികാഘോഷം സംഘടിപ്പിച്ചു. ഒരുവർഷത്തിനുള്ളിൽ 70,000 പേർക്ക് 30 രൂപയ്ക്ക് ഊണ് നൽകിയ ഹോട്ടലിൽനിന്ന്, പഞ്ചായത്ത് ആരംഭിച്ച വിശപ്പുരഹിത ചോറ്റാനിക്കര പദ്ധതിയിൽ 4000 പേർക്ക് സൗജന്യ ഭക്ഷണവും നൽകി. ആംഫിനോള്‍ എഫ്സിഐ നൽകിയ ഏഴുലക്ഷം രൂപയും പഞ്ചായത്ത് വികസന ഫണ്ടും ഉപയോഗിച്ചാണ് ഹോട്ടൽ ആരംഭിച്ചത്.


പഞ്ചായത്ത് പ്രസിഡന്റ്‌ എം ആർ രാജേഷ്‌ ആഘോഷം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ പുഷ്പ പ്രദീപ് അധ്യക്ഷയായി. പഞ്ചായത്തംഗം പി വി പൗലോസ്, സെക്രട്ടറി ബി ബീഗം സൈന തുടങ്ങിയവർ സംസാരിച്ചു.


ജനകീയ ഹോട്ടൽ വിജയകരമായി നടത്തുന്നതിന് നേതൃത്വം നൽകിയ സിന്ധു മുരളി, രാധാമണി എന്നിവർക്ക് ഉപഹാരം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home