ജലരാജാക്കന്മാർ എത്തി; പിറവം ജലോത്സവം 17ന്

പിറവം
ഒഴുക്കിനെതിരെ തുഴയെറിഞ്ഞ് പ്രസിദ്ധമായ സിബിഎൽ പിറവം വള്ളംകളി 17ന് നടക്കും. മത്സരത്തിൽ മാറ്റുരയ്ക്കാനുള്ള ജലരാജാക്കന്മാർ ഒന്പതും മൂവാറ്റുപുഴയാറിന്റെ പിറവം തീരത്തെത്തി. ടൂറിസംവകുപ്പിന്റെ ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ (സിബിഎൽ) ഭാഗമായി അരങ്ങേറുന്ന ജലമേളയിൽ നെഹ്‌റു ട്രോഫിയിൽ ഒന്നാമതെത്തിയ അരോമ ചുണ്ടൻ, നടുഭാഗം ചുണ്ടൻ, വീയപുരം ചുണ്ടൻ, മേൽപാടം ചുണ്ടൻ, നിരണം ചുണ്ടൻ, ആർപ്പൂക്കര ചുണ്ടൻ, ചെറുതന ചുണ്ടൻ, പുന്നമട നിരണം ചുണ്ടൻ, തലവടി ചുണ്ടൻ എന്നീ വള്ളങ്ങളാണ് പിറവത്ത് എത്തിയിരിക്കുന്നത്.
ബുധനാഴ്ചയോടെ പുഴയിൽ പരിശീലനം ആരംഭിക്കും. ശനി ഉച്ചയ്ക്കുശേഷമാണ് മത്സരം. മുൻ മുഖ്യമന്ത്രിമാരായ ഇ എം എസ്, കെ കരുണാകരൻ, മുൻമന്ത്രി ടി എം ജേക്കബ്, പിറവം പഞ്ചായത്ത് മുൻ പ്രസിഡന്റ് ഉമാദേവി അന്തർജനം എന്നിവരുടെ പേരിലുള്ള ട്രോഫികളാണ് വിജയികളെ കാത്തിരിക്കുന്നത്. പ്രാദേശിക വള്ളംകളിക്കായി ഇരുട്ടികുത്തി വള്ളങ്ങളായ ശരവണൻ, താണിയൻ, ഗോതുരുത്ത്പുത്രൻ, ഗരുഡൻ, പോഞ്ഞനത്തമ്മ, സെന്റ് സെബാസ്റ്റ്യൻ, പുത്തൻപറമ്പിൽ, സെന്റ് ജോസഫ് എന്നിവയും എത്തിയിട്ടുണ്ട്.








0 comments