ഭിന്നശേഷിക്കുട്ടികളോട് സംവദിച്ച് ഉപരാഷ്ട്രപതി

കളമശേരി നുവാൽസിൽ സിഫിന്റെ നേതൃത്വത്തിൽ നടത്തിയ ഗ്രീറ്റ് ആൻഡ് മീറ്റ് ദ വൈസ് പ്രസിഡന്റ്’ പരിപാടിയിൽ ഭിന്നശേഷിക്കുട്ടികളോട് ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ സംസാരിക്കുന്നു
കളമശേരി
ഭിന്നശേഷിക്കാരായ 15 കുട്ടികളോടും അമ്മമാരോടും സ്പെഷ്യൽ എഡ്യുക്കേറ്റർമാരോടും സംവദിച്ച് ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ. സെന്റർ ഫോർ എംപവർമെന്റ് ആൻഡ് എൻറീച്ച്മെന്റ് (സിഫി) ചെയർമാൻ ഡോ. പി എ മേരി അനിതയുടെ നേതൃത്വത്തിൽ എത്തിയ സംഘത്തെ മധുരംനൽകി ഉപരാഷ്ട്രപതി സ്വീകരിച്ചു. കളമശേരി നുവാൽസിൽ ‘ഗ്രീറ്റ് ആൻഡ് മീറ്റ് ദ വൈസ് പ്രസിഡന്റ്' പരിപാടിയായിരുന്നു വേദി. രാഷ്ട്രം എന്നും കൂടെയുണ്ടെന്ന് ഉപരാഷ്ട്രപതി കുട്ടികളോട് പറഞ്ഞു.
ഉപരാഷ്ട്രപതിയുടെ ഭാര്യ ഡോ. സുദേഷ് ധൻകർ, ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, നിയമമന്ത്രി പി രാജീവ്, ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദു, നുവാൽസ് വൈസ് ചാൻസലർ പ്രൊഫ. ജി ബി റെഡ്ഡി തുടങ്ങിയവരും പങ്കെടുത്തു. ക്യാമ്പസിൽ ഉപരാഷ്ട്രപതിയും ഭാര്യയും വൃക്ഷത്തൈകളും നട്ടു.








0 comments