ad
Deshabhimani

ഗബ്രിയേല്‍ റമ്പാനെ മെത്രാപോലീത്തയായി 
30-ന്‌ വാഴിക്കും

Jacobite Syrian
വെബ് ഡെസ്ക്

Published on Jun 24, 2026, 12:36 AM | 1 min read

കൊച്ചി

യാക്കോബായ സുറിയാനി സഭ മൂവാറ്റുപുഴ മേഖലയുടെ സഹായ മെത്രാപോലീത്തയായി തെരഞ്ഞെടുക്കപ്പെട്ട കളപ്പുരയില്‍ ഗബ്രിയേല്‍ റമ്പാച്ചനെ 30-ന്‌ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവാ മെത്രാപോലീത്തയായി വാഴിക്കും. ചൊവ്വ രാവിലെ ഏഴിന്‌ കാതോലിക്കാ ബാവായെയും തിരുമേനിമാരെയും നിയുക്ത മെത്രാപോലീത്തായെയും പാത്രിയര്‍ക്കാ സെന്ററില്‍നിന്ന് സെന്റ് അത്തനേഷ്യസ് കത്തീഡ്രലിലേയ്ക്ക് ആനയിക്കും. 9.45ന് മെത്രാഭിഷേക ശുശ്രൂഷ ആരംഭിക്കും. മെത്രാഭിഷേക വാഴ്ചയ്ക്കുശേഷം നടക്കുന്ന അനുമോദന സമ്മേളനത്തില്‍ കാതോലിക്കാ ബാവാ അധ്യക്ഷനാകും.


മൂവാറ്റുപുഴ കളപ്പുരയിൽ അബ്രഹാം വർഗീസിന്റെയും മോളി വർഗീസിന്റെയും മകനായി 1980 നവംബർ 23നാണ്‌ ഗബ്രിയേൽ റമ്പാന്റെ ജനനം. കീഴില്ലം സെന്റ് തോമസ് ഹൈസ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസവും എംജി സർവകലാശാലയിൽ കൊമേഴ്സിൽ ബിരുദവും പൂർത്തിയാക്കി. ഡെറാഡൂൺ പ്രെസ്ബിറ്റേറിയൻ തിയോളജിക്കൽ സെമിനാരിയിൽനിന്ന് വേദശാസ്ത്രത്തിൽ ബിരുദവും ഓസ്ട്രിയ സാൽസ്ബുർഗ് സർവകലാശാലയിൽനിന്ന് വേദശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും നേടി. വടവാതൂർ സെന്റ് തോമസ് അപ്പോസ്തോലിക് സെമിനാരിയിൽ ഗവേഷകനാണ്‌. സഹോദരങ്ങൾ: അബി വർഗീസ്, സിനി ബിബിൻ.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home