ad
Deshabhimani

print edition ആദ്യം പരിക്കേൽക്കുക സിവിൽ സർവീസിന്‌: എം വി ശശിധരൻ

mvsas
വെബ് ഡെസ്ക്

Published on Jun 24, 2026, 01:13 AM | 1 min read

തിരുവനന്തപുരം: നവ ഉദാരവൽക്കരണ നയം പിൻപറ്റിയുള്ള നയം സ്വീകരിച്ചാൽ ആദ്യം പരിക്കേൽക്കുക സിവിൽ സർവീസിനെന്ന്‌ എൻജിഒ യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി എം വി ശശിധരൻ. ധവളപത്രത്തിലും ബജറ്റിലും അതിന്റെ സൂചനകളാണുള്ളത്‌. സർക്കാർ ഒന്നും ചെയ്യേണ്ട, ധനമൂലധനം എല്ലാം ചെയ്യുമെന്ന നയമാണിത്‌. സർക്കാർ കാര്യങ്ങൾ നിർവഹിക്കുന്നത്‌ സിവിൽ സർവീസിലൂടെയായതിനാൽ മേഖല തകർക്കാനുള്ള നീക്കമാണ്‌. കേന്ദ്രത്തിന്റെ അതേ പാതയിലാണ്‌ സംസ്ഥാന സർക്കാരും.


ആസൂത്രണ കമീഷൻ പിരിച്ചുവിട്ട്‌ കേന്ദ്ര സർക്കാർ പ്ലാനിങ്‌ ബോർഡ്‌ കൊണ്ടുവന്നതും അതിനായിരുന്നു. അതോടെ പദ്ധതികൾ പ്രോജക്ടുകളാവുകയും സ്ഥിരനിയമനം കുറയുകയും ചെയ്‌തു. ഒഴിവുള്ള 10 ലക്ഷത്തോളം തസ്‌തിക നികത്താനും നടപടിയില്ല. ബദൽ നയങ്ങൾക്ക്‌ ശക്തി പകർന്ന സിവിൽ സർവീസിനെ പൂർണമായി തകർക്കാനുള്ള നീക്കമാണിത്‌. ശമ്പളം, പെൻഷൻ, പലിശ വിഭാഗത്തിൽ സർക്കാരിന്‌ 77.6 ശതമാനം തുക ചെലവാകുന്നു എന്ന്‌ പറഞ്ഞതും ഇതിന്റെ ഭാഗമാണ്‌. ആകെ 30.1 ശതമാനമാണ്‌ ശമ്പളത്തിന്‌ ചെലവാകുന്നത്‌. മറ്റ്‌ ചെലവുകൾക്കൊപ്പം ഇതുകൂടി ചേർത്ത്‌ പെരുപ്പിച്ച്‌ കാട്ടി ബാധ്യതയാണെന്ന്‌ വരുത്തിത്തീർക്കാനാണ്‌ കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ശ്രമമെന്നും അദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home