ഏഷ്യയിലെ പ്രായം കുറഞ്ഞ കുട്ടി
ഉത്തരാഫ്രിക്കൻ കൊടുമുടി കീഴടക്കി ഇയ്യ

കൃഷ്ണ രാജും മകൾ ഇയ്യ കൃഷും മൗണ്ട് ടബ്ക്കൽ കൊടുമുടിയിൽ
കളമശേരി
ഉത്തരാഫ്രിക്കയിലെ ഉയരമുള്ള കൊടുമുടി കീഴടക്കിയ ഏഷ്യയിലെ പ്രായം കുറഞ്ഞ കുട്ടിയായി മലയാളി ബാലിക. തൃശൂർ സ്വദേശി കൃഷ്ണരാജ് ഇടത്തൂട്ടിന്റെയും അരുണ വി പണിക്കരുടെയും മകൾ ഇയ്യ കൃഷ് ആണ് ജൂലൈ ഏഴിന് മൊറോക്കോയിലെ 4,167 മീറ്റർ ഉയരമുള്ള മൗണ്ട് ടബ്ക്കൽ കൊടുമുടി കീഴടക്കി ചരിത്രത്തിലേക്ക് ചുവടുവച്ചത്.
ഏലൂർ നഗരസഭ എട്ടാംവാർഡിലെ ജയന്തി നിവാസിൽ പി ആർ വേണുഗോപാലിന്റെയും എ ടി ജയന്തിയുടെയും മകളാണ് ഇയ്യയുടെ അമ്മ അരുണ. എട്ട് വയസ്സും മൂന്ന് മാസവുമാണ് ഇയ്യയുടെ പ്രായം. ഗ്രീൻവേ അഡ്വഞ്ചേഴ്സ് ട്രാവൽ ടൂറിസം എൽഎൽസി സംഘടിപ്പിച്ച പർവതാരോഹണ ദൗത്യത്തിലാണ് അച്ഛനൊപ്പം ഇയ്യ പങ്കെടുത്തത്.
അറ്റ്‌ലസ് പർവതനിരകളിൽ സ്ഥിതിചെയ്യുന്ന മൗണ്ട് ടബ്ക്കൽ ഏറെ വെല്ലുവിളി നിറഞ്ഞ പർവതമാണെന്ന് കൃഷ്ണരാജ് പറഞ്ഞു. ഈ കൊടുമുടി കീഴടക്കാൻ ശാരീരികക്ഷമതയും മാനസികധൈര്യവും കൃത്യമായ പരിശീലനവും തയ്യാറെടുപ്പും വേണം. കൃഷ്ണരാജും പർവതാരോഹകനാണ്. ദുബായിലെ ഫ്യുജറയിൽ ജോലി ചെയ്യുന്ന കൃഷ്ണരാജും കുടുംബവും കൊടുമുടി കീഴടക്കിയ സന്തോഷം പങ്കുവയ്‌ക്കാൻ അടുത്തദിവസം കേരളത്തിലെത്തും.











0 comments