യോഗ ചെയ്‌ത് ജില്ല

കോസ്റ്റ്‌ഗാർഡ് ആസ്ഥാനത്തെ യോഗദിനാചരണത്തിൽനിന്ന്
കൊച്ചി
അന്താരാഷ്ട്ര യോഗ ദിനം ആചരിച്ച് ജില്ല. യോഗ പരിശീലനം, ബോധവൽക്കരണ ക്ലാസ് തുടങ്ങിയ പരിപാടികളോടെയായിരുന്നു യോഗ ദിനാചരണം.
കോസ്റ്റ്‌ഗാർഡ് ജില്ലാ ആസ്ഥാനത്ത് കമാൻഡർ ആശിഷ് മെഹ്‌റോത്ര ഉദ്‌ഘാടനം ചെയ്‌തു. വിശ്വശാന്തി ഫൗണ്ടേഷൻ സിയാൽ കൺവൻഷൻ സെന്ററിൽ സംഘടിപ്പിച്ച പരിപാടിയും ലഹരിവിരുദ്ധ ക്യാമ്പയിനും നടൻ മോഹൻലാൽ ഉദ്‌ഘാടനം ചെയ്‌തു. ജെയിൻ സർവകലാശാലയിൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, നടി ദിവ്യ പിള്ള എന്നിവർ യോഗ ചെയ്‌തു. കൊച്ചി തുറമുഖ അതോറിറ്റി, വെല്ലിങ്‌ടൺ ഐലൻഡിലെ മർച്ചന്റ് നേവി ക്ലബ്ബിൽ സംഘടിപ്പിച്ച യോഗ ദിനാചരണത്തിൽ തുറമുഖ അതോറിറ്റി ചെയർപേഴ്‌സൺ ബി കാശിവിശ്വനാഥൻ മുഖ്യപ്രഭാഷണം നടത്തി. സിഫ്‌നെറ്റിൽ ഡയറക്ടർ എം ഹബീബുള്ള ഉദ്‌ഘാടനം ചെയ്‌തു. നാഷണൽ ആയുഷ് മിഷനും ഭാരതീയ ചികിത്സാവകുപ്പും ഹോമിയോപ്പതിവകുപ്പും ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ സംഘടിപ്പിച്ച യോഗ ദിനാചരണം ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്‌തു. ടി ജെ വിനോദ് എംഎൽഎ അധ്യക്ഷനായി. മേരാ യുവഭാരത് എറണാകുളവും ദേശീയ ദുരന്തനിവാരണസേനയും സംഘടിപ്പിച്ച പരിപാടി ഡോ. എം സി ദിലീപ് കുമാർ ഉദ്‌ഘാടനം ചെയ്‌തു.
ജില്ലാ യോഗ സ്പോർട്സ് അസോസിയേഷന്റെ ദിനാചരണം ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ യോഗ ഫെഡറേഷൻ എക്സിക്യൂട്ടീവ് അംഗം എൽ ബി സുരേഷ് മേനോൻ അധ്യക്ഷനായി. കലൂർ ശ്രീരാമകൃഷ്ണ സേവാശ്രമത്തിൽ യോഗാചാര്യൻ കൈതപ്രം വാസുദേവൻ നമ്പൂതിരി ഉദ്‌ഘാടനം ചെയ്‌തു.









0 comments