സംയോജിത പച്ചക്കറി കൃഷി ആരംഭിച്ചു

എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റിയുടെ സംയോജിത പച്ചക്കറി കൃഷി സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി രാജീവ് ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
കേരള എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വടുതല ടികെസി റോഡിന് സമീപമുള്ള കൃഷിയിടത്തില്‍ സംയോജിത പച്ചക്കറി കൃഷി ആരംഭിച്ചു.
സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി രാജീവ് ഉദ്ഘാടനം ചെയ്തു. എൻജിഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് പി ജാസ്മിൻ അധ്യക്ഷയായി.
യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ സുനിൽകുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ എ അൻവർ, എ എൻ സിജിമോൾ, പി ഡി സാജൻ, കെ എസ് ഷാനിൽ, ജില്ലാ സെക്രട്ടറി ഡി പി ദിപിൻ, ജില്ലാ ജോയിന്റ് സെക്രട്ടറി എൻ എം രാജേഷ് തുടങ്ങിയവർ സംസാരിച്ചു.









0 comments