ad
Deshabhimani

ഇൻസ്പയർ ആരോഗ്യ ഇൻഷുറൻസ് കാർഡ് വിതരണം ചെയ്‌തു

insurance card

ഇൻസ്പയർ ആരോഗ്യ ഇൻഷുറൻസ് കാർഡ് വിതരണം കുടുംബശ്രീ ജില്ലാ മിഷൻ കോ–ഓർഡിനേറ്റർ ടി എം റെജീന 
ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 08, 2026, 01:17 AM | 1 min read

കൊച്ചി

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ഹരിതകർമസേനയുടെ ജില്ലാ അവലോകനയോഗവും ഇൻസ്പയർ ആരോഗ്യ ഇൻഷുറൻസ് കാർഡ് വിതരണവും സംഘടിപ്പിച്ചു. ഞാറയ്ക്കൽ ഹരിതകർമസേന കൺസോർഷ്യം ഭാരവാഹികൾക്ക് ഇൻഷുറൻസ് കാർഡ് നൽകി കുടുംബശ്രീ ജില്ലാ മിഷൻ കോ–ഓർഡിനേറ്റർ ടി എം റെജീന ഉദ്ഘാടനം ചെയ്തു.


ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ 100 ശതമാനം സർവീസ് പൂർത്തീകരിച്ച ഉദയംപേരൂർ കൺസോർഷ്യത്തിനും പ്രോപ്പർട്ടി ടാക്സ് ലിങ്കേജ് 100 ശതമാനം പൂർത്തീകരിച്ച ആമ്പല്ലൂർ, ആവോലി കൺസോർഷ്യങ്ങൾക്കും ജില്ലാ മിഷന്റെ ഉപഹാരം കൈമാറി.

ഹരിതകർമസേനയ്ക്ക് സംസ്ഥാനത്ത് ഏകീകൃത രീതിയിലുള്ള രജിസ്റ്ററുകളും രേഖകളും നടപ്പാക്കുന്നതിനെക്കുറിച്ച് ജെസി രാജൻ ക്ലാസെടുത്തു. ജില്ലയിലെ 95 കൺസോർഷ്യങ്ങളിൽനിന്നുള്ള പ്രസിഡന്റുമാരും സെക്രട്ടറിമാരും പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home