ad
Deshabhimani

കടലോളം സ്‌നേഹവുമായി ഋതുഭദ്ര ; ലോകയാത്രയ്ക്ക് അപ്പയ്‌ക്കൊരു പറക്കും മുത്തം

ins sudarshini

ലോകപര്യടനത്തിന് യാത്രതിരിച്ച സംഘത്തിലുള്ള 
എ വി അനന്തുവിനെ യാത്രയാക്കാനെത്തിയ കുടുംബാംഗങ്ങൾ

avatar
നിധിൻ രാജു

Published on Jan 21, 2026, 03:00 AM | 1 min read


കൊച്ചി

ഉലകം ചുറ്റാൻ കപ്പലേറിയ ‘അപ്പ’യ്‌ക്ക്‌ മൂന്നുവയസ്സുകാരി ഋതുഭദ്രയുടെ പറക്കും മുത്തം, പിന്നെ കുഞ്ഞിക്കൈകൾ വീശി നീളത്തിലൊരു ‘ടാറ്റാ ബൈ ബൈ’. ഐഎൻഎസ്‌ സുദർശിനിയിൽ ‘ലോകയാന്‍ 26’ ലോകപര്യടനത്തിന് യാത്രതിരിച്ച സംഘത്തിലുള്ള തിരുവനന്തപുരം അരുവിക്കര കാച്ചാണി അനന്തവിഷ്ണു ഊന്നൻപാറയിൽ എ വി അനന്തുവിനെ യാത്രയാക്കാൻ അമ്മയ്‌ക്കും അച്ഛമ്മയ്‌ക്കും അച്ഛച്ചനുമൊപ്പം എത്തിയതാണ്‌ ഭദ്ര എന്ന മൂന്നുവയസ്സുകാരി.


ഇരുപത്തെട്ടുകാരനായ അനന്തുവിന്‌ ഇത്‌ സ്വപ്‌നസാക്ഷാൽക്കാരമാണ്‌. ‘പട്ടാള’ക്കാരനാകണമെന്ന ചെറുപ്പംമുതലുള്ള അനന്തുവിന്റെ മോഹത്തിന്‌ കൂലിപ്പണിക്കാരനായ അച്ഛൻ അനിൽകുമാറും അമ്മ വിജിയും ഒപ്പംനിന്നു. ആർമിയിൽ സിവിൽ എൻജിനിയറായ ജ്യേഷ്ഠൻ വിഷ്ണു മാതൃകകാട്ടി. പിന്നീട്‌ ആഗ്രഹം നേവിയിൽ ചേരണമെന്നായി. തിരുവനന്തപുരം എംജി കോളേജിലെ പഠനകാലത്ത്‌ സ്വപ്‌നദൂരം കുറഞ്ഞു. സർവീസിലെത്തിയിട്ട്‌ ഇപ്പോൾ ഒമ്പതുവർഷമായി. ഇതിനിടെ ചെറിയ സമുദ്രയാത്രകൾ നടത്തി. ആദ്യത്തെ ദീർഘദൂരയാത്രയാണിത്‌. സംഘത്തിലെ മെഡിക്കൽ സഹായിയാണ്‌ അനന്തു. അനന്തുവിന്റെ ലോകയാത്രയ്‌ക്കൊപ്പം, 13 രാജ്യങ്ങളുടെ അനുഭവകഥകളുമായി അപ്പ തിരികെവരാനുള്ള ഋതുവിന്റെ കാത്തിരിപ്പും തുടങ്ങി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home