'ഐഎൻഎസ് മാഹി' നാവികസേനയ്ക്ക് കൈമാറി

കൊച്ചി
കൊച്ചിൻ ഷിപ്‌യാർഡ് അത്യാധുനിക സാങ്കേതികത്തികവോടെ നിർമിച്ച ‘ഐഎൻഎസ് മാഹി' എന്ന അന്തർവാഹിനി ആക്രമണ പ്രതിരോധക്കപ്പൽ നാവികസേനയ്ക്ക് കൈമാറി. നാവികസേനയ്ക്കുവേണ്ടി നിർമിക്കുന്ന എട്ട് അന്തർവാഹിനി പ്രതിരോധക്കപ്പലുകളിൽ ആദ്യത്തേതാണിത്.
78 മീറ്റർ നീളമുള്ള ഐഎൻഎസ് മാഹി രാജ്യത്തെ ഏറ്റവും വലിയ ഡീസൽ എൻജിൻ–വാട്ടർജെറ്റിൽ പ്രവർത്തിക്കുന്ന നാവിക പടക്കപ്പലാണ്. മണിക്കൂറിൽ 25 നോട്ടിക്കൽ മൈലാണ് പരമാവധി വേഗം. അത്യാധുനിക അണ്ടർവാട്ടർ സെൻസറുകൾ, വെള്ളത്തിൽനിന്ന് വിക്ഷേപിക്കാവുന്ന സ്വയംനിയന്ത്രിത ടോർപിഡോകൾ, റോക്കറ്റുകൾ, മൈനുകൾ വിന്യസിക്കാനുള്ള സംവിധാനങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്. മറ്റു അന്തർവാഹിനി സാന്നിധ്യം തിരിച്ചറിയുന്നതിനും രക്ഷാദൗത്യങ്ങൾക്കും ഐഎൻഎസ് മാഹി ഉപകരിക്കും.
സിഎസ്എൽ ഡയറക്ടർ ഡോ. എസ് ഹരികൃഷ്ണൻ, ഐഎൻഎസ് മാഹി കമാൻഡിങ് ഓഫീസർ അമിത് ചന്ദ്ര ചൗബെ, നാവികസേനാ റിയർ അഡ്മിറൽ ആർ ആദിശ്രീനിവാസൻ, കമാൻഡർ അനൂപ് മേനോൻ എന്നിവർ പങ്കെടുത്തു.










0 comments