സ്വകാര്യബസിൽനിന്ന് തെറിച്ചുവീണ് കന്യാസ്‌ത്രീക്ക് ഗുരുതര പരിക്ക്

കവളങ്ങാട്
സ്വകാര്യബസിന്റെ മുൻവാതിലിലൂടെ റോഡിലേക്ക് തെറിച്ചുവീണ് കന്യാസ്‌ത്രീക്ക് ഗുരുതര പരിക്ക്. കോതമംഗലം സെന്റ് വിൻസന്റ് പ്രൊവിൻസ് അംഗവും രാജപുരം പുത്തേട്ട് കുടുംബാംഗവുമായ സിസ്റ്റർ ഹെയ്സ് ലെറ്റിനാണ് (56) ഗുരുതര പരിക്കേറ്റത്. ചൊവ്വ രാവിലെ 8.20ഓടെ കോഴിപ്പിള്ളി ഗവ. എൽപി സ്‌കൂളിന് സമീപത്തെ വളവിലായിരുന്നു അപകടം.
ബസ് ജീവനക്കാർ വാഹനത്തിന്റെ വാതിൽ അടയ്‌ക്കാത്തതാണ് അപകടത്തിനിടയാക്കിയത്. സ്‌കൂൾ സമയം ആയതിനാൽ വാഹനത്തിൽ നല്ലതിരക്കും ഉണ്ടായിരുന്നു. വാഴക്കുളത്തുനിന്ന് കോതമംഗലത്തേക്ക് വരികയായിരുന്ന സ്വകാര്യബസിൽ എസ്ഡി പ്രോവിൻഷ്യൽ ഹൗസിന് സമീപത്തുള്ള ബോയ്സ് ടൗൺ സ്റ്റോപ്പിൽ നിന്നാണ് സിസ്റ്റർ കയറിയത്. അപകടത്തിൽ പരിക്കേറ്റ് അബോധാവസ്ഥയിലായ സിസ്റ്ററെ ഉടൻ കോതമംഗലം സെന്റ് ജോസഫ് ധർമ്മഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സക്കായി ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. കോതമംഗലം പോലീസ് കേസെടുത്തു.









0 comments