Deshabhimani

കുസാറ്റിൽ അനിശ്ചിതകാലസമരം തുടരുന്നു

cusat

കുസാറ്റിൽ നടക്കുന്ന അനിശ്ചിതകാലസമരം നാലാംദിവസം യൂണിവേഴ്സിറ്റി പെൻഷനേഴ്സ് ഫോറം ജനറൽ സെക്രട്ടറി അഡ്വ. കെ മോഹനചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 18, 2026, 02:42 AM | 1 min read

കളമശേരി


കൊച്ചിൻ യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷൻ നേതാക്കളെ സസ്പെൻഡ്‌ ചെയ്തതിൽ പ്രതിഷേധിച്ച് തൃക്കാക്കര ക്യാമ്പസിൽ ജീവനക്കാർ ആരംഭിച്ച അനിശ്ചിതകാലസമരം തുടരുന്നു. നാലാം ദിവസം യൂണിവേഴ്സിറ്റി പെൻഷനേഴ്സ് ഫോറം ജനറൽ സെക്രട്ടറി അഡ്വ. കെ മോഹനചന്ദ്രൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ വൈസ് പ്രസിഡന്റ്‌ ആർ അനിൽകുമാർ അധ്യക്ഷനായി.


കുസാറ്റ് പെൻഷനേഴ്‌സ് ഫോറം പ്രസിഡന്റ്‌ ഡോ. എസ് ഹരികുമാർ, ഡോ. എൻ ചന്ദ്രമോഹനകുമാർ, ഡോ. കെ ശ്രീകുമാർ, അനിൽ രാധാകൃഷ്ണൻ, എ കെ ശോഭന ദേവി, ടി പി ജിതിൻ തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home