ആലങ്ങാട് അനധികൃത നിലംനികത്തൽ: പ്രക്ഷോഭത്തിന് കെഎസ്‌കെടിയു

ആലങ്ങാട് സഹകരണ ബാങ്കിന് മുന്നിലെ പാടശേഖരം മണ്ണിട്ട് നികത്തിയനിലയിൽ
ആലങ്ങാട്
ആലങ്ങാട് പഞ്ചായത്തിൽ ഭരണമാറ്റം ഉണ്ടായതോടെ നെൽവയലുകളും തണ്ണീർത്തടങ്ങളും നികത്തുന്നത് വ്യാപകമാകുന്നു. ഒളനാട്, കരിങ്ങാംതുരുത്ത്, കൊടുവഴങ്ങ, നീറിക്കോട്, ചിറയം, പാനായിക്കുളം പ്രദേശങ്ങളിലാണ് വ്യാപകമായി മണ്ണടിച്ച് ഏക്കറുകണക്കിന് നെൽപ്പാടങ്ങൾ നികത്തുന്നത്.
പഞ്ചായത്തിന്റെ മിക്കവാറും പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമാണ്. തണ്ണീർത്തടങ്ങളും വയലുകളും നികത്തുന്നതോടെ കുടിവെള്ളക്ഷാമം വർധിച്ചേക്കും. ഏറെ വർഷങ്ങളായി നിലച്ചിരുന്ന അനധികൃത നിലംനികത്തൽ ഭരണമാറ്റത്തോടെയാണ് വർധിച്ചത്. കച്ചവടക്കാർ, ഇടനിലക്കാർ എന്നിവർ റവന്യു ഉദ്യോഗസ്ഥരുടെ സഹായത്താലാണ് വ്യാപകമായി നിലം നികത്തുന്നതെന്നാണ് വിവരം.
ഇത് അവസാനിപ്പിക്കുന്നതിന് അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ കൃഷിക്കാരെയും കർഷകത്തൊഴിലാളികളെയും അണിനിരത്തി ശക്തമായ സമരം നടത്തുമെന്ന് കെഎസ്‌കെടിയു കളമശേരി ഏരിയ സെക്രട്ടറി പി എം മനാഫ് പറഞ്ഞു.









0 comments