ഐഐഎംകെ കൊച്ചി ക്യാമ്പസ് തുടങ്ങി

കുസാറ്റ് മെട്രോ സ്റ്റേഷനിൽ ഐഐഎംകെ കൊച്ചി ക്യാമ്പസ് കെഎംആർഎൽ എംഡി ലോക്‌നാഥ് ബെഹ്റ ഉദ്‌ഘാടനം ചെയ്യുന്നു
കൊച്ചി
കുസാറ്റ് മെട്രോ സ്റ്റേഷനിൽ നിർമിച്ച ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോട് (ഐഐഎംകെ) കൊച്ചി ക്യാമ്പസ് പ്രവർത്തനം തുടങ്ങി. കെഎംആർഎൽ എംഡി ലോക്‌നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്‌തു.
ഐഐഎം കോഴിക്കോട് ഡയറക്ടർ പ്രൊഫ. ദേബാശിഷ് ചാറ്റർജി, കെഎംആർഎൽ ചീഫ് എൻജിനീയർമാരായ വിനു സി കോശി, ടി സി ജോൺസൺ, ചീഫ് മാനേജർ മാർക്കറ്റിങ് എസ് മുരളീകൃഷ്ണൻ, ജോയിന്റ് ജനറൽ മാനേജർമാരായ പി സി സീന, ആർ രഞ്ജിനി, ചീഫ് സെക്യൂരിറ്റി ഓഫീസർ കെ എം ജിജിമോൻ, സീനിയർ ഡെപ്യൂട്ടി ജനറൽ മാനേജർ പോൾ കുര്യൻ എന്നിവർ സംസാരിച്ചു.
കെഎംആർഎല്ലും ഐഐഎം കോഴിക്കോടും തമ്മിൽ ഒപ്പുവച്ച ധാരണപത്രത്തിന്റെ അടിസ്ഥാനത്തിലാണ് ക്യാന്പസ് നിർമിച്ചത്. 62,000 ചതുരശ്രയടി വിസ്തൃതിയിലും ഏഴുനിലകളിലുമായുള്ള ക്യാമ്പസ് എറണാകുളം ജില്ലയിലെ ഏറ്റവും ഉയരമുള്ള വിദ്യാഭ്യാസസമുച്ചയങ്ങളിൽ ഒന്നാണ്. ഏകദേശം 500 മെട്രിക് ടൺ സ്റ്റീലും 1,800 ചതുരശ്രമീറ്റർ ഗ്ലാസും ഉപയോഗിച്ചാണ് കെട്ടിടം നിർമിച്ചത്. കുസാറ്റ് മെട്രോ സ്റ്റേഷനുമായി നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്നതിനാൽ വിദ്യാർഥികൾക്കും അധ്യാപകർക്കും സന്ദർശകർക്കും മെട്രോയിലൂടെ ക്യാമ്പസിലെത്താം.









0 comments