എച്ച്‌പിവി വാക്‌സിനേഷൻ ബോധവൽക്കരണവുമായി ‘ആഞ്ചൽ 2026’

ജില്ലാ മെഡിക്കൽ ഓഫീസ് എച്ച്‌പിവി ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ‘ആഞ്ചൽ 2026’ ഷി ക്യാൻ കോൺടസ്റ്റ് മത്സരവിജയികളായ ഇപ്സിത സാബു കാട്ടുമാൻ, പൊൻ മാധിനി, ആൻസി ജോൺ എന്നിവർ
കൊച്ചി
ഗർഭാശയഗള അർബുദത്തെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന എച്ച്‌പിവി വാക്‌സിൻ ബോധവൽക്കരണ പരിപാടിയിൽ വൈവിധ്യവുമായി ജില്ലാ മെഡിക്കൽ ഓഫീസ്. ‘ആഞ്ചൽ 2026’ എന്നപേരിൽ പെൺകുട്ടികൾക്കായി മത്സരം സംഘടിപ്പിച്ചു. മത്സരത്തിൽ രാജഗിരി കോളേജിലെ ഇപ്സിത സാബു കാട്ടുമാൻ, പൊൻ മാധിനി, ആൻസി ജോൺ എന്നിവർ ആദ്യമൂന്നു സ്ഥാനങ്ങൾ നേടി.
മത്സരാർഥികളുടെ അഭിരുചി, സാമൂഹ്യപ്രതിബദ്ധത, ആശയവിനിമയം, ആരോഗ്യസ്ഥിതി, ജീവിതശൈലി എന്നിവ വിലയിരുത്തുന്ന വിവിധ റൗണ്ടുകൾ മത്സരത്തിന്റെ ഭാഗമായി നടത്തി. ആരോഗ്യസ്ഥിതി തിട്ടപ്പെടുത്തുന്നതിന്റെ ഭാഗമായി ഹീമോഗ്ലോബിൻ, ശരീരഭാര സൂചിക, ഉപാപചയ പ്രായം തുടങ്ങിയവയും വിലയിരുത്തി. ആരോഗ്യബോധന നിർണയ റൗണ്ട്, റാന്പ്‌വാക്ക്, അവതരണം തുടങ്ങിയ വിവിധ റൗണ്ടുകളിലും മത്സരാർഥികൾ തിളങ്ങി. രാജഗിരി കോളേജിലെ ഡിപ്പാർട്ട്മെന്റ് ഓഫ് സോഷ്യൽ വർക്ക്, എൻഎസ്എസ് യൂണിറ്റ്, ജെൻഡർ ഇക്വിറ്റി സെൽ എന്നിവയും പരിപാടിയുടെ ഭാഗമായി. ഡോ. ആരതി കൃഷ്ണൻ, ഡോ. മിനു മോഹൻ, ഡോ. അഞ്ജു ഏയ്ഞ്ചൽ അലക്സ്, ജി രജനി എന്നിവർ സംസാരിച്ചു. തുടർബോധവൽക്കരണ പരിപാടികളിൽ രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസും പങ്കാളികളാകും.










0 comments